ഉമ്മറി​െൻറ സത്യസന്ധതക്ക് ഉഷയുടെ 'റൊമ്പ താങ്ക്സ്'

മലപ്പുറം: വിലപ്പെട്ട വസ്തുക്കളടങ്ങിയ ബാഗ് നഷ്ടപ്പെട്ട വേദനയിൽ കഴിയവെയാണ് തമിഴ്‌നാട് ഡിണ്ടിഗല്‍ സ്വദേശിനി ഉഷയെത്തേടി മലപ്പുറം പൊലീസ് സ്റ്റേഷനിൽ നിന്നൊരു ഫോൺ വിളിയെത്തുന്നത്. ഉടൻ ഭർത്താവ് രമേശനെയും കൂട്ടി കണ്ണൂരിൽനിന്ന് യാത്ര തിരിച്ചു. ബാഗ് തിരിച്ചുകിട്ടിയപ്പോൾ എങ്ങനെ നന്ദി പറയണമെന്നറിയാതെയായി. കൂട്ടിലങ്ങാടിയിലെ ഓട്ടോഡ്രൈവര്‍ പടിക്കമണ്ണില്‍ ഉമ്മറാണ് ഇൗ സ്നേഹമുഹൂർത്തമൊരുക്കിയത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കണ്ണൂര്‍ അഞ്ചരക്കണ്ടി മെഡിക്കല്‍ കോളജിലെ നഴ്‌സിങ് പ്രഫസറാണ് ഉഷ. ഡിണ്ടിഗലിലെ വീട്ടില്‍നിന്ന് അഞ്ചരക്കണ്ടിയിലെ വാടക വീട്ടിലേക്ക് സാധനങ്ങളുമായി ടെേമ്പായില്‍ പോകുകയായിരുന്നു ഉഷയും കുടുംബവും. ഇടക്ക് മൂന്നരപവൻ സ്വര്‍ണാഭരണങ്ങളും വണ്ടിയുടെ ആര്‍.സി ബുക്കും കാമറയും അടങ്ങിയ ബാഗ് നഷ്ടപ്പെട്ടു. വഴിയിൽവെച്ച് ഇക്കാര്യം അറിഞ്ഞെങ്കിലും യാത്ര തുടർന്നു. ഞായറാഴ്ച രാവിലെയാണ് ഉമ്മര്‍ റോഡരികില്‍ ചളിയില്‍ കിടക്കുന്ന ബാഗ് കണ്ടത്. തുടർന്ന് മലപ്പുറം െപാലീസ് സ്‌റ്റേഷനിലെത്തി. ബാഗില്‍നിന്ന് കിട്ടിയ കാര്‍ഡില്‍ ഉഷയുടെ ഫോണ്‍ നമ്പര്‍ ഉണ്ടായിരുന്നു. ഉമ്മറിന് സമ്മാനമായി എന്തെങ്കിലും നല്‍കാമെന്ന് പറഞ്ഞപ്പോള്‍ ഒന്നുംവേണ്ട സ്‌നേഹം മാത്രം മതിയെന്നായിരുന്നു മറുപടി. എസ്.ഐ ബി.എസ്. ബിനു, എ.എസ്.ഐമാരായ സാബുലാല്‍, മുഹമ്മദ്, ഷാജിമോന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ബാഗ് കൈമാറിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.