ഫാഷിസത്തെ തെരഞ്ഞെടുപ്പിലൂടെ മാത്രം പരാജയപ്പെടുത്താനാകില്ല -എം.എ. ബേബി പട്ടാമ്പി: ഫാഷിസത്തിൽനിന്ന് കടുത്ത വെല്ലുവിളിയാണ് രാജ്യം നേരിടുന്നതെന്നും ഇതിനെതിരെ വിശാല സമരവേദി രൂപപ്പെടണമെന്നും സി.പി.എം പോളിറ്റ് ബ്യൂറോ അംഗം എം.എ. ബേബി. ആറങ്ങോട്ടുകര കനവിൽ 'ഫാഷിസ്റ്റ് കാലത്തെ സാംസ്കാരിക പ്രതിരോധം' വിഷയത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. ജനമനസ്സിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമമാണ് ഫാഷിസ്റ്റ് ശക്തികൾ നടത്തുന്നത്. തെരഞ്ഞെടുപ്പുകളിലൂടെ മാത്രം പരാജയപ്പെടുത്താൻ കഴിയുന്ന ശക്തികളല്ല അവർ. ആർ.എസ്.എസിെൻറ ആപത്ത് നാം വേണ്ടത്ര തിരിച്ചറിഞ്ഞിട്ടില്ല. അവർ ആസൂത്രിത വിദ്യാഭ്യാസ സംവിധാനങ്ങളും ജാതി-മത സംഘടനകളും മാധ്യമങ്ങളുമുപയോഗിച്ച് സാംസ്കാരിക അധീശത്വം സ്ഥാപിക്കാൻ ശ്രമിക്കുന്നു. ഇതിനെതിരെ സാംസ്കാരിക രംഗത്ത് ലഭിക്കുന്ന ആയുധങ്ങൾ വേണ്ടത്ര ഉപയോഗിക്കാൻ കഴിഞ്ഞിട്ടില്ലെന്നും എം.എ. ബേബി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.