തേഞ്ഞിപ്പലം: സർവകലാശാല മൂല്യനിർണയ ക്യാമ്പിൽ ആവശ്യത്തിന് അധ്യാപകരെത്താത്തതിനാൽ ഫലം വൈകാൻ സാധ്യത. അവസാനവർഷ ബിരുദ കോഴ്സുകളുടെയും ബിരുദം രണ്ടാം സെമസ്റ്ററിെൻറയും മൂല്യനിർണയ ക്യാമ്പുകളാണ് അഞ്ച് ജില്ലകളിലെ എഴുപതോളം കോളജുകളിൽ നടക്കുന്നത്. മധ്യവേനലവധിയായതിനാൽ ഹാജർനില 60 ശതമാനത്തിൽ താഴെയാണ്. േമയ് എട്ടിന് തീരേണ്ട ക്യാമ്പുകൾ വീണ്ടും നീട്ടാൻ ആലോചിക്കുന്നതായാണ് സൂചന. േമയ് 10 മുതൽ ഡിഗ്രി പരീക്ഷകൾ ആരംഭിക്കുന്നതിനാൽ പ്രശ്നം കൂടുതൽ സങ്കീർണമാകും. എട്ട് ലക്ഷത്തോളം പേപ്പറുകൾ നോക്കാൻ മൂവായിരത്തോളം അധ്യാപകരെയാണ് ചുമതലപ്പെടുത്തിയിരിക്കുന്നത്. നേരേത്ത, സ്വാശ്രയ കോളജ് അധ്യാപകർ വേതനം ലഭിക്കാത്തതിനാൽ ബഹിഷ്കരണം പ്രഖ്യാപിച്ചിരുെന്നങ്കിലും പ്രശ്നം താൽക്കാലികമായി പരിഹരിക്കപ്പെട്ടിട്ടുണ്ട്. അവധിക്കാലത്തെ ശമ്പളം ലാഭിക്കാൻ പല സ്വാശ്രയ മാനേജ്മെൻറുകളും അധ്യാപകരെ പിരിച്ചുവിട്ടത് ഹാജർനില കുറയാൻ കാരണമായതായി സ്വാശ്രയ അധ്യാപക സർവകലാശാല കൺവീനർ കെ.പി അബ്ദുൽ അസീസ് പറഞ്ഞു. യു.ജി.സി ശമ്പളം നൽകാത്തതിനാൽ ഇത്തരം അധ്യാപകർക്ക് നിർബന്ധിത ഉത്തരവ് നൽകാൻ സർവകലാശാലക്ക് കഴിയുന്നില്ല. കഴിഞ്ഞവർഷം 14 കേന്ദ്രങ്ങൾ റദ്ദാക്കിയിരുെന്നങ്കിലും വേനലവധിക്കാലത്ത് അധ്യാപകരെ പിരിച്ചുവിടിെല്ലന്ന ഉറപ്പിൻമേൽ പുനഃസ്ഥാപിച്ച് നൽകിയിരുന്നു. സർക്കാർ കോളജ് അധ്യാപകർ ഡ്യൂട്ടിയുടെ ഭാഗമായി ചെയ്യേണ്ട 40 പേപ്പർ മാത്രം നോക്കി പോവുകയാണ് പതിവ്. ഫലം വൈകുന്നത് ഇതര സംസ്ഥാനങ്ങളിലെയും സർവകലാശാലയിലെയും പതിനയ്യായിരത്തോളം വിദ്യാർഥികളുടെ ഉപരിപഠന സാധ്യതക്ക് മങ്ങലേൽക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.