കുളങ്ങളിലും കയർ ഭൂവസ്ത്ര പദ്ധതി തുടങ്ങി

ലെക്കിടി: ദേശീയ തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി അതിർകാട് ഏഴാം വാർഡ് കയ്പയിൽ പാടശേഖരത്തിലെ കുളത്തിൽ നിർമാണം പൂർത്തീകരിച്ച കയർ ഭൂവസ്ത്ര പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡൻറ് എം.വി. ജയകുമാർ നിർവഹിച്ചു. 1,76,000 രൂപയാണ് ചെലവഴിച്ചത്. വാർഡ് അംഗം സന്തോഷ് അധ്യക്ഷത വഹിച്ചു. ജനാർദനൻ നായർ, മോഹനൻ, പുരുഷോത്തമൻ, കെ. ബിജു എന്നിവർ സംസാരിച്ചു. അപേക്ഷ ക്ഷണിച്ചു വടക്കഞ്ചേരി: വടക്കഞ്ചേരി ഗ്രാമപഞ്ചായത്തിന് കീഴിൽ പരുവശ്ശേരിയിലുള്ള ചാമപ്പറമ്പ് വയോധിക വിശ്രമകേന്ദ്രം 'സായംപ്രഭ' ഹോമുകളാക്കി മാറ്റുന്നതി‍​െൻറ ഭാഗമായി യോഗ പരിശീലക‍​െൻറയും കെയർ ഗീവറുടെയും ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താൽപര്യമുള്ളവർ മേയ് 10ന് രാവിലെ 10ന് ബയോഡാറ്റ, സർട്ടിഫിക്കറ്റുകൾ എന്നിവ സഹിതം ഗ്രാമപഞ്ചായത്തിൽ അഭിമുഖത്തിന് ഹാജരാകണം. പ്രദേശവാസികൾക്ക് മുൻഗണന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.