പത്തിരിപ്പാല: തുടർച്ചയായി മൂന്നു ദിവസങ്ങളിലായി പെയ്ത കനത്ത മഴയിൽ മാങ്കുറുശ്ശിയിൽ 30 ഏക്കർ നെൽകൃഷി വെള്ളം കയറി നശിച്ചു. മാങ്കുറുശ്ശി കാരാംങ്കോട് പാടശേഖരത്തിലെ അഞ്ചു കർഷകരുടെ നെൽകൃഷിയാണ് പൂർണമായും നശിച്ചത്. പാടശേഖര സമിതി സെക്രട്ടറി കെ.പി. ചാമുണ്ണി, കർഷകരായ സുധേഷ്, ഉണ്ണികൃഷ്ണൻ, ഗണേശൻ, ചെന്താമര എന്നിവരുടെ കൃഷിയാണ് നാശത്തിലായത്. കെ.പി. ചാമുണ്ണിയുടെ 10 ഏക്കർ നെൽകൃഷി നശിച്ചിട്ടുണ്ട്. ഉമ വിത്താണ് മുഴുവൻ കർഷകരും കൃഷിയിറക്കിയിട്ടുള്ളത്. കഴിഞ്ഞ ഞായറാഴ്ചയാണ് പൊടിവിത നടത്തിയത്. എന്നാൽ, ആദ്യത്തെ ഒരു മഴ ലഭിച്ചത് ഏറെ ആശ്വാസകരമായിരുന്നു. മൂന്നു ദിവസം കോരിെച്ചാരിഞ്ഞ മഴയാണ് കർഷകരെ ദുരിതത്തിലാക്കിയത്. ഇനി രണ്ടാമത് ഞാറ് പാകിയെടുത്തശേഷം കൃഷിയിറക്കേണ്ട അവസ്ഥയിലാണ് കർഷകർ. മൂന്നു ലക്ഷത്തോളം രൂപ നഷ്ടം സംഭവിച്ചതായി സമിതി കൺവീനർ കെ.പി. ചാമുണ്ണി പറഞ്ഞു. നഷ്ടപരിഹാരം ലഭിക്കാൻ കൃഷിവകുപ്പ് ഇടപെടണമെന്ന് കർഷകർ ആവശ്യപ്പെട്ടു. ആളുവേല മഹോത്സവത്തിന് കൂറയിട്ടു വടക്കഞ്ചേരി: അഞ്ചുമൂർത്തി മംഗലം മുല്ലക്കൽ ചീറുമ്പ ഭഗവതി ക്ഷേത്രത്തിൽ ആളുവേല മഹോത്സവത്തിന് കൂറയിട്ടു. വേലയോടനുബന്ധിച്ച് ഉത്സവ കമ്മിറ്റി ഭാരവാഹികളുടെയും കാരണവന്മാരുടെയും സാന്നിധ്യത്തിൽ ട്രസ്റ്റ് പ്രസിഡൻറ് സി. സുബ്രഹ്മണ്യൻ നോട്ടീസ് പ്രകാശനം ചെയ്തു. മേയ് 10ന് രാവിലെ ക്ഷേത്രം തന്ത്രി പറപ്പൂർ നാരായണൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ വിവിധ ചടങ്ങുകൾ നടക്കും. വൈകീട്ട് വിളക്കും കുടയും തുടർന്ന് 11ന് ആളുവേലയും ആഘോഷിക്കും. അരക്കിലോ കഞ്ചാവുമായി വിദ്യാര്‍ഥി അറസ്റ്റില്‍ പാലക്കാട്: അരക്കിലോ കഞ്ചാവുമായി വിദ്യാര്‍ഥി എക്സൈസ് സംഘത്തിെൻറ പിടിയില്‍. എക്‌സൈസ് സ്‌ക്വാഡും പാലക്കാട് ഐ.ബിയും ടൗണിലും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തും നടത്തിയ പരിശോധനയില്‍ ഒലവക്കോടിനു സമീപത്തു നിന്നാണ് 500 ഗ്രാം കഞ്ചാവുമായി തൃശൂര്‍ മുകുന്ദപുരം പുത്തന്‍ചിറ കൊമ്പത്ത്കടവ് മഠത്തില്‍ പറമ്പില്‍ രാഹിത്ത് (22) പിടിയിലായത്. പൊതികളാക്കി ബാഗില്‍ വസ്ത്രംകൊണ്ട് മറച്ച നിലയിലായിരുന്നു കഞ്ചാവ്. രോഹിത്ത് മുമ്പും കഞ്ചാവ് കടത്തിയതായി അന്വേഷണത്തില്‍ ബോധ്യമായി. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം. രാകേഷ്, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ എം. സുരേഷ്, രജനീഷ്, പ്രിവൻറീവ് ഓഫിസര്‍മാരായ എം. യൂനസ്, ജയപ്രകാശ്, കെ. സജീവ്, വിപിന്‍ദാസ്, രാജേഷ് കുമാര്‍, സജീവ്, ഷെരീഫ്, സിവില്‍ ഓഫിസര്‍മാരായ രതീഷ്, അജീഷ്, അജിത്, സദ്ദാം ഹുസൈന്‍, രതീഷ്, സുരേഷ്, പ്രീജു, രാധാകൃഷ്ണന്‍, ശിവപ്രസാദ്, എം. സ്മിത, അംബിക എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.