എസ്.എസ്.എൽ.സി: ജില്ല പഞ്ചായത്ത് അഭിനന്ദിച്ചു

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ ഇക്കുറിയും അഭിമാനാർഹമായ വിജയം കൈവരിച്ച വിദ്യാർഥികളെ ജില്ല പഞ്ചായത്ത് യോഗം അഭിനന്ദിച്ചു. എ പ്ലസ് ലഭിച്ചവരുടെ എണ്ണത്തിൽ മറ്റു ജില്ലകളെക്കാൾ ഏറെ മുന്നിലാണ് മലപ്പുറം. ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന വിജയഭേരി വിദ്യാഭ്യാസ പദ്ധതി വിജയശതമാനത്തിൽ വലിയ സ്വാധീനമുണ്ടാക്കി. മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാ അധ്യാപകരെയും വിദ്യാർഥികളെയും രക്ഷിതാക്കളെയും ജില്ല പഞ്ചായത്ത് പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ, വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷൻ വി. സുധാകരൻ എന്നിവർ അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.