ആനക്കര: ബഹുസ്വരതയെ അംഗീകരിക്കാൻ മനസ്സുള്ളവനേ ഭാരതീയനാവുകയുള്ളൂ എന്ന് വി.ടി. ബല്‍റാം എം.എൽ.എ. മുസ്‌ലിം യൂത്ത്‌ലീഗ് ജില്ല സമ്മേളനത്തിലെ 'സാംസ്‌കാരികം' സെഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യ എേൻറതെന്ന് വിളിച്ചുപറയേണ്ട അവസ്ഥയിലേക്ക് ഇന്ത്യക്കാർ എത്തിയിരിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് മുജീബ് മല്ലിയില്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.എം. അലി അസ്‌കര്‍ സ്വാഗതവും എം.എസ്.എഫ് ജില്ല പ്രസിഡൻറ് ഷമീര്‍ പാഴേരി നന്ദിയും പറഞ്ഞു. കെ. സമദ് മാസ്റ്റര്‍, നസീര്‍ തൊട്ടിയാന്‍, വി.പി. നിഷാദ് എന്നിവർ സംസാരിച്ചു. യൂത്ത് ലീഗ് ജില്ല സമ്മേളനത്തിന് തുടക്കം രാജ്യത്ത് മനുഷ്യത്വം ചുെട്ടരിക്കപ്പെടുന്നു -ഇ.ടി. മുഹമ്മദ് ബഷീർ ആനക്കര: രാഷ്ട്രീയത്തിലെ മൂല്യച്യുതിക്കെതിരെ പ്രതികരിക്കാന്‍ യുവാക്കള്‍ പ്രാപ്തരാകണമെന്ന് മുസ്‌ലിം ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി. കൂറ്റനാട്ട് മുസ്‌ലിം യൂത്ത്‌ലീഗ് ജില്ല സമ്മേളനത്തിെൻറ ഭാഗമായ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് സി.എ. സാജിത് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡൻറ് സി.എ.എം.എ. കരീം, ജില്ല ജനറൽ സെക്രട്ടറി മരക്കാർ മാരായമംഗലം, യൂത്ത് ലീഗ് സംസ്ഥാന ട്രഷറര്‍ എം.എ. സമദ്, യു. ഹൈദ്രോസ്, പി.പി. അന്‍വര്‍ സാദത്ത്, അഡ്വ. കെ.സി. സല്‍മാന്‍, കെ.എം. സ്വാലിഹ ടീച്ചര്‍, വി.കെ.എം. ഷാഫി, ഷാനവാസ് വെട്ടത്തൂര്‍, ബി.എസ്. മുസ്തഫ തങ്ങള്‍, മുജീബ് മല്ലിയിൽ, വി.പി. ഫാറൂഖ്, സക്കരിയ കൊടുമുണ്ട, കെ.പി.എം. സലിം, എ.എം. അലി അസ്ഗര്‍, മാടാല മുഹമ്മദലി, സൈദ് മീരാന്‍ ബാബു എന്നിവർ സംസാരിച്ചു. ജില്ല ട്രഷറര്‍ ഇഖ്ബാല്‍ പുതുനഗരം നന്ദി പറഞ്ഞു. പ്രതിനിധി സമ്മേളനത്തില്‍ 'ഇന്ത്യന്‍ രാഷ്ട്രീയം ആശങ്കയും പ്രതീക്ഷയും' വിഷയത്തിൽ യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് പ്രഭാഷണം നടത്തി. യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡൻറ് വി.പി. ഫാറൂഖ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സകരിയ കൊടുമുണ്ട സ്വാഗതവും സൈത് മീരാന്‍ ബാബു നന്ദിയും പറഞ്ഞു. സാമൂഹികം സെഷനില്‍ ഡോ. റാഷിദ് ഗസ്സാലി പ്രഭാഷണം നടത്തി. മാടാല മുഹമ്മദാലി അധ്യക്ഷത വഹിച്ചു. റിയാസ് നാലകത്ത് സ്വാഗതവും ഷറഫു പിലാക്കല്‍ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.