കുഴൽമന്ദം: ചരിത്രത്തിലെ വീഴ്ചയിൽനിന്ന് പാഠം പഠിച്ച് രണ്ടാം തവണയും നൂറ് ശതമാനം വിജയം നേടിയതിെൻറ തിളക്കത്തിലാണ് ജി.എച്ച്.എസ്.എസ് തോലനൂർ. തീർത്തും ഗ്രാമീണമേഖലയിൽ പ്രവർത്തിക്കുന്ന കുത്തനൂർ പഞ്ചായത്തിലെ തോലനൂർ ഗവ. ഹൈസ്കൂളാണ് പരീക്ഷ എഴുതിയ 131 വിദ്യാർഥികളും ഉപരിപഠനത്തിന് അർഹത നേടി രണ്ടാം തവണയും ചരിത്രത്തിെൻറ ഭാഗമായത്. ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ ഉപരിപഠനത്തിന് അർഹമാക്കിയ സർക്കാർ വിദ്യാലയവും ഇതാണ്. 1972ലാണ് ഹൈസ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്. കഴിഞ്ഞ കാലത്ത് ഏറെ പ്രതിബന്ധങ്ങളെ അഭിമുഖീകരിച്ച സ്കൂളാണിത്. എസ്.എസ്.എൽ.സി ഫലം വന്നപ്പോൾ സംപൂജ്യരായി നിന്ന ഭൂതകാലമുണ്ട് തോലനൂർ സ്കൂളിന്. വിദ്യാഭ്യാസ ഗുണനിലവാരം ഇല്ലെന്ന് സർക്കാർ കെണ്ടത്തിയ 161 വിദ്യാലയങ്ങളുടെ പട്ടികയിലും ജി.എച്ച്.എസ്.എസ് തോലനൂർ ഉണ്ടായിരുന്നു. അതിൽ നിെന്നല്ലാം പഠിച്ച പാഠമാണ് തോലനൂരിനെ മികച്ച വിദ്യാലയമാക്കി മാറ്റിയത്. രണ്ടാം തവണയാണ് നൂറുശതമാനം വിജയം നേടുന്നത്. 2015ലാണ് ഇതിനു മുമ്പ് നൂറുശതമാനം നേടിയത്. ബ്ലോക്ക് പഞ്ചായത്ത് ആരംഭിച്ച വിദ്യാപൗർണമിയും രാത്രികാല പഠനക്ലാസുമാണ് പഠന നിലവാരം ഉയർത്താൻ കാരണമായത്. നാട്ടിൽപുറങ്ങളിലെ പല വിദ്യാർഥികൾക്കും വൈകീട്ട് വീട്ടിൽ പഠനം നടത്താൻ ഏറെ അസൗകര്യം ഉള്ളതായി കണ്ടത്തിയിരുന്നു. ഇതിനെ തുടർന്നാണ് സ്കൂളിൽ വൈകീട്ടും അതിരാവിലെയും പഠന സൗകര്യം ഒരുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.