പാലക്കാട്: എക്സൈസ് സ്പെഷൽ സ്ക്വാഡ് പാലക്കാട് ഐബിയുമായി ചേർന്ന് പാലക്കാട് ടൗണിലും ഒലവക്കോട് റെയിൽവേ സ്റ്റേഷൻ പരിസരത്തും രണ്ടു ദിവസമായി നടത്തിയ പരിശോധനകളിൽ അഞ്ച് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ. രണ്ടു കിലോ കഞ്ചാവ് ഉടമസ്ഥൻ ഇല്ലാതെ കണ്ടെത്തിയിരുന്നു. കഞ്ചാവ് ഉപേക്ഷിച്ചു രക്ഷപ്പെട്ട ബാഗിൽ നിന്ന് ലഭിച്ച ഫോൺ നമ്പറിൽനിന്ന് വിവരം ശേഖരിച്ച് നടത്തിയ അന്വേഷണത്തിലാണ് വ്യാഴാഴ്ച വൈകീട്ട് സ്റ്റേഷൻ പരിസരത്ത് നിന്ന് മൂന്ന് കിലോ കഞ്ചാവുമായി രണ്ട് ഇടുക്കി സ്വദേശികളെ പിടികൂടിയത്. ഇടുക്കി തൊടുപുഴ, കോടികുളം സ്വദേശികളായ മച്ചാട്ടിൽ വീട്ടിൽ അഖിൽ (22), പുഴക്കരയിൽ വീട്ടിൽ അസ്കർ (20) എന്നിവരാണ് പിടിയിലായത്. കഞ്ചാവ് ഇടുക്കി ഭാഗത്തേക്ക് കടത്തുകയായിരുന്നു. വിജയവാഡയിൽനിന്നാണ് പ്രതികൾ 30,000 രൂപ നിരക്കിൽ ഒരുമിച്ച് കഞ്ചാവ് വാങ്ങിയത്. അസി. കമീഷണർ എം.എസ്. വിജയെൻറ നേതൃത്വത്തിലായിരുന്നു പരിശോധന. പ്രതികളെ കോടതി റിമാൻഡ് ചെയ്തു. സർക്കിൾ ഇൻസ്പെക്ടർ എം. രാകേഷ്, എക്സൈസ് ഇൻസ്പെക്ടർ വി. രജനീഷ്, പ്രിവൻറീവ് ഓഫിസർമാരായ എം. യൂനസ്, കെ. എസ്. സജിത്ത്, വിപിൻ ദാസ്, ഷെരീഫ്, സന്തോഷ്, സജീവ്, രാജേഷ് കുമാർ, സിവിൽ ഓഫിസർമാരായ സുനിൽ കുമാർ, കണ്ണൻ, സദ്ദാം ഹുസൈൻ, രതീഷ് പ്രീജു, വിനു, ഡ്രൈവർ പ്രദീപ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.