പുഴക്കാട്ടിരി

മോഡി,പിണാറായി കാലത്തെ പെൺജീവിതങ്ങൾ കഷ്ടത നിറഞ്ഞത്: മോഡി,പിണാറായി കാലത്തെ പെൺജീവിതങ്ങൾ കഷ്ടത നിറഞ്ഞത്: ലതികാ സുഭാഷ് : മോഡി പിണറായി കാലത്ത് പെൺജീവിതങ്ങൾ കഷ്ടത നിറഞ്ഞതെന്ന് മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ലതികാ സുഭാഷ് .യൂത്ത് കോൺഗ്രസ് മലപ്പുറം പാർലമെന്റ് സമ്പൂർണ്ണ സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച വനിതാ സംഗമം യിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ ,വിനോദങ്ങൾക്കും സമ്പന്നന്മാരുടെ സൽക്കാരം സ്വീകരിക്കാനും സമയമുള്ള കേരള മുഖ്യമന്ത്രിക്ക് പോലീസു കാർ കൊലപ്പെടുത്തിയ ശ്രീജിത്തിന്റെ വീട്ടിൽ പോയി കുടുംബത്തെ ആശ്വസിപ്പിക്കാൻ സമയം കിട്ടിയിട്ടില്ല, ചെങ്ങന്നൂരിലെ വീട്ടമ്മമാർ ബാലറ്റിലൂടെ സർക്കാറിനെതിരെ ശക്തമായി പ്രതികരിക്കാൻ കാത്തിരിക്കുകയാണ്. മോഡി ഭരണമാണ് രാജ്യത്തെ സർവ്വ കൊള്ളക്കാരുടെയും പീഢകരുടെയും ഐശ്വര്യമെന്നും അവർ കൂട്ടിച്ചേർത്തു, ചടങ്ങിൽ പി.ഷഹർബാൻ . അദ്ധ്യക്ഷത വഹിച്ചു.വി.വി.പ്രകാശ്, റിയാസ് മുക്കോളി, പ്രൊഫ: ഹരിപ്രിയ, ഉഷാ നായർ, ഫെബില ബേബി, പി.രാധാകൃഷ്ണൻ മാസ്റ്റർ, കെ.എസ് അനീഷ്, സീനത്ത് കുട്ടിലങ്ങാടി, ലത മക്കരപറമ്പ് ,ബിന്ദു ,സജ്ന കുരുവ, നസീമ ,മഞ്ചുള,റന്മത്ത് പി, ഷീബ മങ്കട, ആരിഫ് എന്നിവർ സംസാരിച്ചു. ചിത്രം: Puzakati ri-Lathikaയൂത്ത് കോൺഗ്രസ്സ് വ നിതാ സമ്മേളനത്തിൽ ലതിക സുഭാഷ് സംസാരിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.