മോഷണ കേസുകളിലെ പ്രതി പിടിയിൽ

ഷൊർണൂർ: നിരവധി മോഷണ കേസുകളിൽ പ്രതിയായ തമിഴ്നാട് സ്വദേശിയെ ഷൊർണൂർ പൊലീസ് പിടികൂടി. മേട്ടുപാളയം സിറിമുഗൈ സ്വദേശി ശരത് കുമാറാണ് (20) പിടിയിലായത്. കഴിഞ്ഞദിവസം പുലർച്ച ഷൊർണൂർ ഡിവൈ.എസ്.പി എൻ. മുരളീധര‍​െൻറ നേതൃത്വത്തിൽ എസ്.ഐ. സുജിത്, എസ്.സി.പി.ഒ ഇസ്മായിൽ, സജി, സി.പി.ഒ മനോജ് എന്നിവർ ടൗണിൽ നടത്തിയ പരിശോധനയിലാണ് യുവാവ് കുടുങ്ങിയത്. ഒരുവർഷം മുമ്പ് ആലുവയിൽ കട കുത്തിപ്പൊളിച്ച കേസിൽ പിടിയിലായ യുവാവ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. അടുത്തിടെ ഷൊർണൂർ ടൗണിലെ സിറ്റി സ്ക്വയർ കെട്ടിടത്തിൽ നടന്ന മോഷണത്തിലും കൂനത്തറയിൽ നടന്ന മോഷണങ്ങളിലും യുവാവിന് പങ്കുള്ളതായി അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. ഒറ്റപ്പാലത്ത് ടി.ബി റോഡിലെ കമ്പ്യൂട്ടർ കടയിലെ മോഷണത്തിൽ പങ്കുള്ളതായും കായങ്കുളം, തിരൂർ, ചാലക്കുടി എന്നീ സ്ഥലങ്ങളിൽ നിരവധി കടകൾ കുത്തിത്തുറന്ന് മോഷണം നടത്തിയതായും വ്യക്തമായിട്ടുണ്ട്. മോഷണം നടത്തി ലഭിക്കുന്ന പണം ആഡംബര ജീവിതത്തിനും യാത്രകൾക്കുമാണ് വിനിയോഗിക്കുന്നതെന്ന് ഷൊർണൂർ എസ്.ഐ എ. സുജിത് പാഞ്ഞു. വൈകീട്ട് ഒറപ്പാലം കോടതിയിൽ ഹാജരാക്കിയ യുവാവിനെ റിമാൻഡ് ചെയ്തു. ഫോട്ടോ : ശരത് കുമാർ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.