അർബുദ പരിശോധന ക്യാമ്പ്

മങ്കര: മങ്കര പഞ്ചായത്ത്, കൊച്ചിൻ കാൻസർ സൊൈസറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ നടന്ന സൗജന്യ മാമോഗ്രാം ക്യാമ്പ് കെ.വി. വിജയദാസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് എസ്. ജിൻസി അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബിന്ദു, പഞ്ചായത്തംഗങ്ങളായ സുഭദ്ര, ശശികല, കുമാരൻ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡൻറ് ശശി സ്വാഗതവും മെഡിക്കൽ ഓഫിസർ ദീപ്തി നന്ദിയും പറഞ്ഞു. േമയ്ദിന റാലി നടത്തി പുതുനഗരം: എസ്‌.ടി.യു, ഐ.എൻ.ടി.യു.സി യൂനിയനുകൾ സംയുക്തമായി പുതുനഗരത്ത്‌ നടത്തിയ േമയ്ദിന റാലിയും പൊതുയോഗവും മുസ്‌ലിം ലീഗ്‌ നിയോജക മണ്ഡലം പ്രസിഡൻറ് എ.വി. ജലീൽ ഉദ്ഘാടനം ചെയ്തു. എ.കെ. മുഹമ്മദ്‌ ഹുൈസൻ, ഷാജഹാൻ, മുഹമ്മദ്‌ റാഫി എന്നിവർ സംസാരിച്ചു. ചുമട്ടുതൊഴിലാളികളും മോട്ടോർ തൊഴിലാളികളും പങ്കെടുത്തു. ജനകീയ സദസ്സ് പത്തിരിപ്പാല: വർഗീയത ഉണ്ടാക്കുന്നവരെ തള്ളിപ്പറയാൻ മതവിശ്വാസികൾതന്നെ രംഗത്ത് വരണമെന്ന് സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം എൻ.എം. കൃഷ്ണദാസ്. സി.പി.എം മണ്ണൂർ, ലെക്കിടി, പേരൂർ ലോക്കൽ കമ്മിറ്റികൾ പത്തിരിപ്പാലയിൽ സംഘടിപ്പിച്ച ജനകീയ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ണൂർ ലോക്കൽ സെക്രട്ടറി ടി.ആർ. ശശി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു ജില്ല സെക്രട്ടറി എം. ഹംസ, ജില്ല കമ്മിറ്റിയംഗം കെ. സുരേഷ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിസൻറ് എസ്. ശിവരാമൻ, പഞ്ചായത്ത് പ്രസിഡൻറുമാരായ ഒ.വി. സ്വാമിനാഥൻ, ദീപ നാരായണൻ, ശോഭന പ്രസാദ്, പി. പ്രമോദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.