പരപ്പനങ്ങാടി

മെയ് ദിനം വന്നു പോയി. പറക്കമുറ്റാത്ത പതിനൊന്ന് അനാഥ മക്കളുടെ പട്ടിണി മാറ്റാൻ എൺപ്പത്തിരണ്ടിന്റെ നിറവിലും മുഹമദാക്ക വളയം പിടിക്കുകയാണ്. : ഈ വല്ല്യപ്പക്ക് സ്വർഗമുറപ്പെന്ന് നാട്ടുകാർ . കുടുംബത്തിന്റെ അഭിമാനം കാക്കാനും അന്തസോടെ അനാഥ മക്കളെ പോറ്റാനും പ്രായത്തിന്റെ അവശതകൾ അവഗണിച്ച് ഈ വയോവൃദ്ധന്റ കഠിന ദ്ധ്വാനമാണ് സ്വർഗം കൊണ്ട് പ്ലസ് മാർക്കിടാൻ നാട്ടുകാരെ പ്രേരിപ്പിക്കുന്നത്. ലോക തൊഴിലാളി ദിനാചരണത്തിന്റെ ഔപചാരിക ബഹളങ്ങൾക്കിടയിലും 83 പിന്നിട്ട സ്വദേശി നാലകത്ത് മുഹമ്മദ് വളയം മുറുക്കി പിടിച്ചു ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുകയാണ്. കാലം തന്റെ കയ്യിലേൽപ്പിച്ച അനാഥ ബാല്യങ്ങളുടെയും താനും ഭാര്യയും മകളുമടങ്ങുന്ന കുടുംബത്തിന്റെയും വിശപ്പിന്റെ വിളിയാളത്തിന് ഉത്തരമേകാൻ പഠിച്ചു വെച്ച തൊഴിലിൽ പ്രായത്തെ അവഗണിച്ച് വ്യാപ്രതനാവുകയല്ലാതെഈ വയോധികന്റെ മുമ്പിൽ വേറെ വഴികളില്ല. നാളിന്നോളം തൊഴിലാളി സംഘടനകളുടെയൊന്നും കണ്ണിൽ പെടാതെ, ആരുടെയും ആദരിക്കൽ ചടങ്ങിന് കാതോർക്കാതെ , വളയം പിടിക്കുന്ന മുഹമ്മദ്ക്ക ഡ്രൈവിങ്ങ് തൊഴിലിൽ ഇടതടവില്ലാതെ ഇതിനകം അറുപത് വർഷങ്ങൾ പൂർത്തീകരിച്ചു കഴിഞ്ഞു. കാറിനെ കൗതുക വസ്തുവായും ഡ്രൈ വിങ്ങിനെ അത്ഭുത തൊഴിലായും കണ്ട തലമുറ മുതൽ ലോകോത്തര നിലവാരമുള്ളതും കോടികൾ വിലമതിക്കുന്നതുമായ ന്യൂ ജെൻ കാറുകളടക്കം ഈ വയോധികന്റെ തൊഴിൽ ജീവിതത്തിലെ സുപരിചിത അധ്യായങ്ങളാണ്. ചരിത്രത്തിന്റെ താളുകളിൽ ഇടം കിട്ടാതെ പോയ ഡ്രൈവർ തൊഴിൽ സമൂഹത്തിന് മാത്രം അറിയാവുന്ന ഗ്രാമീണ സ്വകാര്യ വിവരങ്ങളുടെ നിധി ശേഖരവും ഇദ്ദേഹത്തിന്റെ മനസിലുണ്ട്. 1958 ൽ തമഴ് നാട് സർക്കാറിന്റെ ഡ്രൈവിങ്ങ് ലൈസൻസ് സ്വായത്തമാക്കി യിൽ ടാക്സി ഡ്രൈവറായി ഉപജീവനം തേടിയ മുഹമദ്ക്കയെ തൊഴിലിൽ നിന്ന് ഒരു ദിവസം പോലും വിശ്രമിക്കാൻ കാലം അനുവദിച്ചിട്ടില്ല. വാടക വീട്ടിൽ കഴിഞിരുന്ന മകളെ യും പറക്കമുറ്റാത്ത പതിമൂന്ന് മക്കളെയും തന്നെ ഏൽപ്പിച്ച് അഞ്ചു വർഷം മുംബ് രോഗിയായ മരുമകൻ പാട്ടശ്ശേരി കോയക്കുട്ടി മൂന്നു വർഷങ്ങൾക്ക് മുംബ് മരണപ്പെട്ടതോടെ മുഹമ്മദ്ക്കയുടെ ഉത്തരവാദിത്വവും ഒപ്പം ബാധ്യതയും പതിൻമടങ്ങ് വർധിച്ചു . കേരള സിഡ്കോ ചെയർമാനും വ്യവസായ പ്രമുഖനുമായ നിയാസ് പുളിക്കലകത്തിന്റെ സ്വകാര്യ കാറിൽ ഡ്രൈവിങ്ങ് ജോലി ലഭിച്ചതോടെ 82 ന്റെ നിറവിലും അദ്ധ്വാനിച്ചു ജീവിക്കാനുള്ള ആത്മവിശ്വാസം വർധിച്ചു. അനാഥരും നിലാരമ്പരുമായ പതിമൂന്ന് പേരക്കുട്ടികളിൽ ഇതിനകം രണ്ടു പേരുടെ വിവാഹം കഴിഞ്ഞെങ്കിലും മൂന്നു പെൺക്കുട്ടികൾ വിവാഹപ്രായമെത്തി എന്തു ചെയ്യണമെന്നറിയാതെ ഈ വയോധികന്റെ കണ്ണു നിറയുകയാണ്. പതിനൊന്ന് പേരക്കിടാങ്ങളും വിധവയായ മകളുമുൾപ്പടെ പതിനഞ്ചു വയറുകൾക്ക് അന്നം തേടാൻ മുഹമ്മദാക്കാക്ക് നിത്യവും വളയം പിടിച്ചെ മതിയാകൂ. മെയ്ദിനം മുഹമമദ്ക്കയെ ശ്രദ്ധിച്ചാലും ഇല്ലങ്കിലും അനാഥ സംരക്ഷകനായ ഈ ദരിദ്ര വല്യപ്പക്ക് കൈതാങ്ങാവാൻ സുമനസുകൾക്ക് ബാധ്യതയുണ്ട്. പടം : 82 ന്റെ നിറവിലും സ്വകാര്യ വാഹനത്തിൽ ഡ്രൈവിങ്ങ് ജോലി ചെയ്യുന്ന പുതിയ നാലകത്ത് മുഹമ്മദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.