പറമ്പിക്കുളം: സമ്പൂർണ വൈദ്യുതീകരണത്തിെൻറ ഭാഗമായി സോളാർ വൈദ്യുതി എത്തിയെങ്കിലും മിക്ക ദിവസങ്ങളിലും വൈദ്യുതി തകരാറിലാകുന്നത് കുരിയാർകുറ്റി, പൂപ്പാറ, തേക്കടി കോളനിവാസികളെ ദുരിതത്തിലാക്കുന്നു. ഒരുവീട്ടിൽ 100 വാട്സിൽ കുറവ് മാത്രമെ വൈദ്യുതി ഉപയോഗിക്കാവൂ എന്ന തീരുമാനമുള്ളതിനാൽ രണ്ടിലധികം ബൾബുകൾ പ്രകാശിപ്പിക്കാൻ സാധിക്കുന്നില്ലെന്ന് പൂപ്പാറ കോളനിവാസികൾ പറയുന്നു. നിലവിൽ സോളാർ വൈദ്യുതി ഉപയോഗിക്കുന്ന പൂപ്പാറ കോളനിയിൽ 48 കുടുംബങ്ങളും തേക്കടി, മുപ്പതേക്കർ കോളനികളിൽ 110 വീടുകളും കുരിയാർകുറ്റി കോളനിയിൽ 91 വീടുകളുമാണുള്ളത്. ഭൂഗർഭ കേബിൾ ഉപയോഗിച്ച് വൈദ്യുതിയെത്തിക്കാൻ പ്രവർത്തനം പുരോഗമിക്കുന്നതായി അധികൃതർ പറയുന്നുണ്ടെങ്കിലും നടപടി എവിെടയും എത്തിയിട്ടില്ലെന്ന് പൂപ്പാറ കോളനിവാസികൾ പറയുന്നു. യു.ജി സാങ്കേതിക വിദ്യയിലൂടെ ഭൂഗർഭ കേബിൾ ഉപയോഗിച്ച് പൂപ്പാറ, തേക്കടി, മുപ്പതേക്കർ, കുരിയാർകുറ്റി കോളനികൾക്ക് വൈദ്യുതി എത്തിക്കാനുള്ള സർക്കാർ പദ്ധതി അടിയന്തരമായി നടപ്പാക്കണമെന്നാണ് കുരിയാർകുറ്റി കോളനിവാസികളുടെ ആവശ്യം. ജാഗ്രതോത്സവം ശിൽപശാല കോങ്ങാട്: ഗ്രാമപഞ്ചായത്ത്, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ വേനൽക്കാല-മഴക്കാല രോഗങ്ങളുടെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ശിൽപശാല നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി. ലത ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് വി. സേതുമാധവൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ പി. ബിന്ദു മുഖ്യാതിഥിയായിരുന്നു. അസി. സെക്രട്ടറി ഉണ്ണികൃഷ്ണൻ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർേപഴ്സൻ സുനിത കൃഷ്ണൻ എന്നിവർ സംസാരിച്ചു. എച്ച്.ഐ.എ കെ. ഹരിദാസ് പദ്ധതി വിശദീകരിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി.വി. സാജൻ ആസൂത്രണരേഖ അവതരിപ്പിച്ചു. വാർഡ് തലത്തിൽ ശിൽപശാല നടത്താനും തീരുമാനിച്ചു. ഗ്രാമപഞ്ചായത്ത് അം ഗങ്ങൾ, വി.ഇ.ഒ, സി.ഡി.എസ് പ്രതിനിധികൾ, സാക്ഷരത പ്രേരക് എന്നിവർ പങ്കെടുത്തു. പ്രതിഷ്ഠാദിനം ആഘോഷിച്ചു മാത്തൂർ: കറുവക്കുളം കാട്ടിയാർ ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനം ആഘോഷിച്ചു. ചടങ്ങുകൾക്ക് തന്ത്രി തൃക്കാക്കരമണ്ണ മന സുധീഷ് ഭട്ടതിരിപ്പാടും ക്ഷേത്രം മേൽശാന്തി സതീശ് വാധ്യാരും കാർമികത്വം വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.