കൊല്ലങ്കോട്: ഗൃഹനാഥനെ തലക്ക് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ അന്വേഷണത്തിന് വഴിത്തിരിവായത് പൊലീസ് നായ റോക്കി. ഡോഗ് സ്ക്വാഡിലെ കമാൻഡർ വിഭാഗത്തിൽ പെട്ട റോക്കിയുടെ മികവാണ് പൊങ്കാളിയുടെ കൊലപാതകിയെ വേഗത്തിൽ കണ്ടെത്തുവാൻ സഹായമായത്. പൊങ്കാളിയെ കല്ലെറിഞ്ഞ് കൊലപ്പെടുത്തിയ ശേഷം മരണം ഉറപ്പാക്കിയ പ്രതി ശെൽവൻ മേലെ കുണ്ടിലക്കുളമ്പിലെ വീട്ടിലെത്തുകയും ദേഹത്ത് തെറിച്ച രക്തം കഴുകിക്കളഞ്ഞ് വസ്ത്രം അഴിച്ചുമാറ്റി വീടിനു മുകളിൽ പോയി കിടന്നുറങ്ങുകയും ചെയ്തു. റോക്കി മൃതദേഹത്തിലുണ്ടായ കരിങ്കല്ലുകൾ മണത്ത ശേഷം ഉടൻ മേലെ കുണ്ടിലക്കുളമ്പ് കോളനിയിലെ ശെൽവെൻറ വീടിനു പിറകുവശത്ത് രക്തം കഴുകിയ സ്ഥലത്താണ് വന്നെത്തിയത്. അവിടെ നിന്ന് തിരിച്ച് തൊട്ടടുത്ത തെങ്ങിൻ തോട്ടത്തിലെത്തി നിന്നു. ശെൽവെൻറ വസ്ത്രത്തിലെ രക്തക്കറകൾ, പൊങ്കാളിയുടെ പോക്കറ്റിൽ നിന്ന് മോഷ്ടിച്ച പണം, കൈ കഴുകാൻ ഉപയോഗിച്ച പാത്രം, കഴുകിയ പ്രദേശത്തെ മണ്ണ്, ചെരിപ്പ് എന്നിവ പരിശോധിച്ചാണ് ബധിരനും മൂകനുമായ ശെൽവനാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചത്. ശ്രവണ സംസാര വിദഗ്ധരെ ഉപയോഗിച്ചാണ് തെളിവെടുപ്പ് നടത്തിയത്. photo: pe14 .. ........
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.