മദ്റസ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയ സംഭവം: പ്രതിയെ പൊലീസ് കസ്​റ്റഡിയിൽ വാങ്ങും

തിരൂരങ്ങാടി: മദ്റസ വിദ്യാർഥിനിയെ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്ന കേസിൽ ജയിലിൽ കഴിയുന്ന പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും. ഇതിനായി പൊലീസ് പരപ്പനങ്ങാടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ അപേക്ഷ നൽകി. താനൂർ മഠത്തിൽ റോഡ് എടക്കാമഠത്തിൽ സജ്‌നയാണ് (27) മഞ്ചേരി വനിത ജയിലിൽ റിമാൻഡിൽ കഴിയുന്നത്. വള മുറിച്ചെടുക്കാൻ പെൺകുട്ടിയെ കൊണ്ടുപോയ കോഴിക്കോട് കമ്മത്ത് ലൈൻ, കുട്ടിയെ ഉപേക്ഷിച്ച മെഡിക്കൽ കോളജ്‌ എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്താനാണ് ഒരു ദിവസത്തേക്ക് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത്. കഴിഞ്ഞ 26ന് ചെമ്മാട് കൊടിഞ്ഞി റോഡിൽ രാവിലെ 6.45ന് മദ്റസയിലേക്ക് പുറപ്പെട്ട ഏഴു വയസ്സുകാരിയെയാണ് പ്രതി സ്‌കൂട്ടറിൽ തട്ടിക്കൊണ്ടുപോയി ആഭരണം കവർന്ന ശേഷം കോഴിക്കോട് മെഡിക്കൽ കോളജിൽ ഉപേക്ഷിച്ചത്. സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് തിരിച്ചറിഞ്ഞ പ്രതിയെ തിങ്കളാഴ്ച താനൂർ റെയിൽവേ ഗേറ്റ് പരിസരത്തുനിന്ന് തിരൂരങ്ങാടി പൊലീസ് പിടികൂടുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.