ഇപ്പ മുസ്​‌ലിയാര്‍ക്ക് ആയിരങ്ങളുടെ യാത്രാമൊഴി

മലപ്പുറം: അന്തരിച്ച സമസ്ത കേരള ജംഇയ്യതുല്‍ ഉലമ മുശാവറ അംഗം ടി.പി. . ജനാസ വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കാച്ചിനിക്കാട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. മത, സാമൂഹിക, രാഷ്ട്രീയ രംഗത്തെ പ്രമുഖരുള്‍പ്പെട നിരവധിപേര്‍ വസതിയിലെത്തി. 23 തവണകളിലായാണ് മയ്യിത്ത് നമസ്‌കാരം നടന്നത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത പ്രസിഡൻറ് മുഹമ്മദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി കെ. ആലിക്കുട്ടി മുസ്ലിയാര്‍, പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍, നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, എം.ടി. അബ്ദുല്ല മുസ്‌ലിയാര്‍, ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി, ഇപ്പ മുസ്ലിയാരുടെ മകൻ അനസ് ഹുദവി തുടങ്ങിയവർ മയ്യിത്ത് നമസ്കാരത്തിന് നേതൃത്വം നൽകി. പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എം.എല്‍.എമാരായ ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുൽ ഹമീദ്, എം. ഉമ്മര്‍, മഞ്ഞളാംകുഴി അലി, മുസ്ലിംലീഗ് ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, പാണക്കാട് ബഷീറലി ശിഹാബ് തങ്ങള്‍, മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി, സംസ്ഥാന ജംഇയ്യതുല്‍ ഉലമ പ്രസിഡൻറ് എന്‍.കെ. മുഹമ്മദ് മുസ്ലിയാര്‍, കെ.കെ.എസ് തങ്ങള്‍, അബ്ദുൽ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍ തുടങ്ങിയവർ മയ്യിത്ത് സന്ദർശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.