മങ്കട: റെയില്‍വേ സ്റ്റേഷനില്‍ നിന്ന് മോഷണം പോയ ബാഗ് കള്ളനില്‍ നിന്ന് തിരിച്ചുപിടിച്ച പന്ത്രണ്ടുകാരി ആര്യക്ക് സാമൂഹികമാധ്യമങ്ങളിൽ അഭിനന്ദനപ്രവാഹം. മലപ്പുറം ഹെഡ് പോസ്റ്റോഫിസ് ജീവനക്കാരന്‍ മങ്കട കടന്നമണ്ണ സ്വദേശി പൊന്നുവിെൻറ മകള്‍ ആര്യയാണ് താരമായത്. കഴിഞ്ഞദിവസം കുടജാദ്രി യാത്ര കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് പൊന്നുവിെൻറ െട്രയിന്‍ ടിക്കറ്റ് അടങ്ങിയ ബാഗ് മോഷണം പോയത്. മംഗലാപുരം റെയിൽവേ സ്‌റ്റേഷനിലായിരുന്നു സംഭവം. 2.20നുള്ള െട്രയിന്‍ കയറാനായി എത്തിയതായിരുന്നു ഇവർ. കൂടെയുണ്ടായിരുന്ന കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിക്കാൻ പോയ സമയത്ത് മൊബൈൽ ഫോണില്‍ സംസാരിച്ച് നിൽക്കെ പൊന്നുവിെൻറ ബാഗ് മോഷ്ടാവ് കവരുകയായിരുന്നു. റെയിൽവേ പൊലീസ് പരിശോധന നടത്തിയെങ്കിലും മോഷ്ടാവിനെ കണ്ടെത്തിയില്ല. ഇതിനുശേഷം അര മണിക്കൂര്‍ കഴിഞ്ഞാണ് ബാഗുമായി ചെന്നൈ മെയിലില്‍ കയറാന്‍ പോകുന്ന മോഷ്ടാവിനെ ആര്യ കണ്ടത്. ഉടൻ ഓടിച്ചെന്ന് ബാഗിൽ പിടിച്ചു. എന്നാല്‍, തെൻറ ബാഗാണെന്ന് പറഞ്ഞ് തുറന്നുകാട്ടിയ മോഷ്ടാവ് തെൻറ പാൻറ്സും ഷര്‍ട്ടും എടുത്തുകാണിച്ചെങ്കിലും അവൾ വിട്ടില്ല. മറ്റൊരു അറ തുറന്നപ്പോള്‍ ആര്യയുടെ മേക്കപ് ബോക്‌സ് കണ്ടെത്തി. പൊലീസ് ചോദ്യം ചെയ്തതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയും ഉപേക്ഷിച്ച സാധനങ്ങള്‍ കണ്ടെത്തുകയും ചെയ്തു. മങ്കട ഗവ. ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ആര്യ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.