ഹർത്താലിൽ വിഭാഗീയ പ്രചാരണം; യുവാവ് റിമാൻഡിൽ

തേഞ്ഞിപ്പലം: സമൂഹ മാധ്യമങ്ങൾ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലി​െൻറ മറവില്‍ വിഭാഗീയത വളര്‍ത്തുന്ന സേന്ദശം പ്രചരിപ്പിച്ചെന്ന കേസില്‍ യുവാവ് റിമാൻഡിൽ. ചേളാരി പൂതേരി വളപ്പില്‍ അമീര്‍ അലിയാണ് (45) റിമാന്‍ഡിലായത്. ഹര്‍ത്താല്‍ ദിനത്തില്‍ തുറന്ന ചേളാരിയിലെ ക്രസൻറ് സ്റ്റീല്‍ ഹാര്‍ഡ്വേഴ്‌സ് അടപ്പിക്കാനുള്ള ഹര്‍ത്താല്‍ അനുകൂലികളുടെ ശ്രമം പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് സ്ഥാപനത്തിനും ഉടമക്കുമെതിരെ അപകീര്‍ത്തികരമായ വോയ്‌സ് മെസേജുകളുള്‍പ്പെടെ വിഭാഗീയത വളര്‍ത്തുന്ന പ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് കടയുടമ ജില്ല പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. തേഞ്ഞിപ്പലം എസ്.ഐ സി.കെ. നാസറാണ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി കോടതിയില്‍ ഹാജരാക്കി കോഴിക്കോട് ജില്ല ജയിലില്‍ റിമാന്‍ഡ് ചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.