തൊടൂകാപ്പിൽ ദേശീയപാതയരികിൽ വീണ്ടും കോഴിമാലിന്യം തള്ളി

തച്ചനാട്ടുകര: തൊടൂകാപ്പിൽ ദേശീയപാതയരികിൽ സാമൂഹിക വിരുദ്ധർ വീണ്ടും കോഴിമാലിന്യം തള്ളി. ഇതേ സ്ഥലത്ത് രണ്ടാം തവണയാണ് മാലിന്യം തള്ളുന്നത്. കഴിഞ്ഞ ദിവസം ചോളോട്ടിലും മാലിന്യം തള്ളിയിരുന്നു. ഏതാനും മാസങ്ങൾക്കിടെ പഞ്ചായത്തി‍​െൻറ വിവിധ ഭാഗങ്ങളിൽ മാലിന്യം തള്ളാനെത്തിയ നാല് വാഹനങ്ങൾ ജനം അടിച്ചുതകർത്തിരുന്നു. ഇത്തരം വാഹനങ്ങൾ പിടിച്ചെടുക്കുമെന്ന് പഞ്ചായത്ത് അധികൃതർ തീരുമാനിച്ചിരുന്നെങ്കിലും ജനത്തെയും അധികൃതരെയും വെല്ലുവിളിച്ച് മാലിന്യം തള്ളൽ തുടരുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.