പീഡാനുഭവ സ്മരണയില്‍ ദുഃഖ വെള്ളി ആചരിച്ചു

പൂക്കോട്ടുംപാടം: ക്രിസ്തുവി​െൻറ കുരിശുമരണത്തെ അനുസ്മരിച്ച് ക്രൈസ്തവ വിശ്വാസികൾ ദുഃഖ വെള്ളി ആചരിച്ചു. ദേവാലയങ്ങളില്‍ കുരിശി​െൻറ വഴി, പരിഹാര പ്രദക്ഷിണം തുടങ്ങിയവ നടന്നു. ചുള്ളിയോട് പ്രത്യാശനാഥ ദേവാലയത്തില്‍ രാവിലെ ഏഴരക്ക് കുര്‍ബാന, തുടര്‍ന്ന് കാരക്കുളത്തേക്ക് പരിഹാര പ്രദക്ഷിണം എന്നിവ നടത്തി. പള്ളി വികാരി ഫാ. സജി ചാഴിശ്ശേരിയില്‍ കാർമികത്വം നല്‍കി. തേള്‍പ്പാറ സ​െൻറ് മേരീസ് ദേവാലയത്തില്‍ രാവിലെ ഏഴരക്ക് പ്രത്യേക കുര്‍ബാനയും ആൻറണിക്കാട്ടിലേക്ക് കുരിശി​െൻറ വഴിയും നടന്നു. ഫാ. സുനിൽ തെക്കേപ്പേര കാർമികത്വം വഹിച്ചു. ടി.കെ. കോളനി സ​െൻറ് ജോർജ് ദേവാലയത്തില്‍ രാവിലെ ഏഴരക്ക് പള്ളി വികാരി ഫാ. സജി വടക്കേടത്തി​െൻറ കാര്‍മികത്വത്തില്‍ കുർബാനയും പൂത്തോട്ടംകടവിലേക്ക് പരിഹാര പ്രദക്ഷിണവും നടന്നു. പൂക്കോട്ടുംപാടം സ​െൻറ് മേരീസ് ദേവാലയത്തില്‍ ഫാദര്‍ ഡോ. പോള്‍ കൊരട്ടിയാര്‍ കുന്നേലി​െൻറ കാർമികത്വത്തില്‍ രാവിലെ ഏഴരക്ക് കുർബാനയും പായമ്പാടത്തേക്ക് കുരിശി​െൻറ വഴിയും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.