കുടിവെള്ള പദ്ധതി സമർപ്പിച്ചു

കോട്ടായി: ജില്ല പഞ്ചായത്തി‍​െൻറ 2016-17 വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തി പട്ടികജാതി ഫണ്ട് ഉപയോഗിച്ച് പൂർത്തീകരിച്ച കൂത്തലക്കാട് കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് പി. പ്രീത അധ്യക്ഷത വഹിച്ചു. അസി. എൻജിനീയർ സോനു ജി. കുമാർ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ലളിത ബി. മേനോൻ, കെ. കുഞ്ഞിലക്ഷ്മി, കെ.പി. രവീന്ദ്രൻ, കെ. ഹരിദാസ്, വി. സത്യഭാമ എന്നിവർ സംസാരിച്ചു. ബോധവത്കരണ ക്ലാസ് ചിറ്റൂർ: പൊലീസ് സ്േറ്റഷനിൽ സ്ത്രീ സുരക്ഷ പദ്ധതിയുടെ ഭാഗമായി യാത്രവേളയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് സുരക്ഷ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ചിറ്റൂർ-തത്തമംഗലം നഗരസഭ ചെയർമാൻ ടി.എസ്. തിരുവെങ്കിടം ഉദ്ഘാടനം ചെയ്തു. ചിറ്റൂർ സർക്കിൾ ഇൻസ്പെക്ടർ വി. ഹംസ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.