മാലിന‍്യമുക്ത ചാലിയാർ: കലക്ടറുടെ നേതൃത്വത്തിൽ നാലിന് നിലമ്പൂരിൽ യോഗം

നിലമ്പൂർ: മാലിന‍്യം അടിഞ്ഞുകൂടിയത് കണ്ടെത്തിയ സാഹചര‍്യത്തിൽ ചാലിയാറി‍​െൻറ മോചനം ലക്ഷ‍്യംവെച്ചുള്ള ജില്ല കലക്ടറുടെ നടപടികൾക്ക് തുടക്കമായി. ചാലിയാറുമായി ബന്ധപ്പെട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരുടെയും പ്രസിഡൻറുമാരുടെയും യോഗം വിളിച്ചുചേർക്കുന്നതി‍​െൻറ ഭാഗമായി നിലമ്പൂർ നഗരസഭയിലും യോഗം ചേരും. ഏപ്രിൽ നാലിന് രാവിലെ ഒമ്പതിന് ചാലിയാറി‍​െൻറ കളത്തുംകടവിലാണ് കലക്ടർ പങ്കെടുക്കുന്ന യോഗം. ജനപ്രതിനിധികൾ, രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, വിവിധ സർക്കാർ ഏജൻസികൾ, ആശാ വർക്കർമാർ, സാമൂഹിക-സന്നദ്ധ പ്രവർത്തകർ തുടങ്ങിയവരെ യോഗത്തിൽ പങ്കെടുപ്പിക്കും. ചാലിയാറും പ്രധാന പോഷകനദികളും അതിരിട്ടൊഴുകുന്ന പ്രധാന നഗരസഭകളിലൊന്നാണ് നിലമ്പൂർ. നഗരസഭയിൽനിന്നും സമീപ പഞ്ചായത്തുകളിൽനിന്നും ചാലിയാറിലേക്ക് മാലിന‍്യം ഒഴുക്കുന്നുണ്ട്. നഗരസഭയിൽനിന്ന് ചാലിയാറിലേക്ക് മാലിന‍്യം ഒഴുക്കുന്ന സ്ഥാപനങ്ങൾക്കെതിരെയും വ‍്യക്തികൾക്കെതിരെയും കർശനമായ നിയമ നടപടികളുണ്ടാവും. പുഴയിലേക്ക് മാലിന‍്യം തള്ളുന്നതോ ഒഴുക്കിവിടുന്നതോ ശ്രദ്ധയിൽപ്പെട്ടാൽ കർശന നിയമനടപടികളെടുക്കാൻ ബന്ധപ്പെട്ട ഉദ‍്യോഗസ്ഥർക്ക് കലക്ടർ നിർദേശം നൽകിയിട്ടുമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.