നിലമ്പൂർ: ആദിവാസികൾ ഉൾപ്പെടെ ആശ്രയിക്കുന്ന നിലമ്പൂർ ജില്ല ആശുപത്രി ജനറൽ ആശുപത്രിയാക്കി മാറ്റണമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) വിഭാഗം ആവശ‍്യപ്പെട്ടു. ജില്ല ആശുപത്രിയാക്കി ഉയർത്തിയിട്ടും മതിയായ ജീവനക്കാരും സൗകര്യങ്ങളുമില്ലാത്തതിനാൽ ആശുപത്രി ഇപ്പോഴും രോഗക്കിടക്കയിലാണ്. ജനറൽ ആശുപത്രിയാക്കുന്നതോടെ സർക്കാറിെൻറ നേരിട്ടുള്ള മേൽനോട്ടത്തിലാവും പ്രവർത്തനം. ഇത് ആശുപത്രിയുടെ ദൈനംദിന പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താൻ സഹായകരമാവുമെന്നും സംഘടന ചൂണ്ടിക്കാട്ടി. പാർട്ടി സംസ്ഥാന നിർവാഹക സമിതി അംഗം ബിനോയ് പാട്ടത്തിൽ അധ‍്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.