പഠനമുറിയുടെ ലിസ്​റ്റ്​ പുനഃപരിശോധിക്കണം ^കേരള ദലിത് ഫോറം

പഠനമുറിയുടെ ലിസ്റ്റ് പുനഃപരിശോധിക്കണം -കേരള ദലിത് ഫോറം പട്ടാമ്പി: പട്ടികജാതി വിഭാഗത്തിലെ എട്ട്, ഒമ്പത്, 10 ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് പഠനസൗകര്യത്തിനായി രണ്ടുലക്ഷം രൂപ ചെലവഴിച്ച് വീടിനോട് ചേർന്ന് ഒരു മുറി കൂടി നിർമിക്കാൻ ധനസഹായം നൽകുന്ന പദ്ധതിയിലേക്ക് ഗ്രാമസഭ തയാറാക്കിയ പട്ടിക പുനഃപരിശോധിക്കണമെന്ന് കേരള ദലിത് ഫോറം ആവശ്യപ്പെട്ടു. 600 അടി തറ വിസ്തീർണം മാത്രമുള്ള വീടുകൾക്ക് മാത്രമാണ് സഹായം എന്ന മാനദണ്ഡപ്രകാരം നേരത്തെ പട്ടിക തയാറാക്കുകയും ലിസ്റ്റ് പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. എന്നാൽ, 600ൽനിന്ന് 800 ചതുരശ്ര അടി വിസ്തീർണമുള്ള വീടുകളുള്ള കുടുംബങ്ങളിൽ പഠിക്കുന്ന കുട്ടികൾക്കും അനുവദിക്കാമെന്നാണ് പുതിയ വ്യവസ്ഥ. ഇതനുസരിച്ച് പഴയ ലിസ്റ്റ് പുനഃപരിശോധിക്കണമെന്ന് കേരള ദലിത് ഫോറം ജില്ല നേതൃയോഗം ആവശ്യപ്പെട്ടു. പ്രസിഡൻറ് ചോലയിൽ വേലായുധൻ അധ്യക്ഷത വഹിച്ചു. രാജേന്ദ്രൻ മുതുതല, സി.കെ. വിജയൻ, എം. കുഞ്ഞൻ, എൻ.പി. ബാലൻ, ടി.പി. ഉണ്ണികൃഷ്ണൻ, കെ.കെ. ബാബു, എം.പി. അനീഷ്, വി.പി. ഉണ്ണികൃഷ്ണൻ, സുന്ദരൻ മുണ്ട്രക്കോട്ട് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.