തൃത്താല: വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി 39 ലക്ഷം രൂപയുടെ 11 റോഡ് നിർമാണ പ്രവൃത്തികൾക്ക് അനുമതി ലഭ്യമാക്കിയതായി വി.ടി. ബൽറാം എം.എൽ.എ അറിയിച്ചു. പരുതൂർ പഞ്ചായത്തിലെ കൊടുമുണ്ട-പുഞ്ചിര റോഡ് -നാല് ലക്ഷം, ചാഞ്ചേരിപ്പറമ്പ്-മുടപ്പക്കാട് റോഡ് -മൂന്ന് ലക്ഷം, ആനക്കര പഞ്ചായത്തിലെ പട്ടിപ്പാറ റോഡ് -നാല് ലക്ഷം, തിരുമിറ്റക്കോട് പഞ്ചായത്തിലെ പത്മനാഭൻ പടി-പള്ളിപ്പാടം റോഡ് -നാല് ലക്ഷം, തൃത്താല പഞ്ചായത്തിലെ എം.പി. മാധവൻ നായർ-മൃഗാശുപത്രി റോഡ് -നാല് ലക്ഷം, പട്ടിത്തറ പഞ്ചായത്തിലെ എസ്.എൻ നഗർ-കായപ്പാടം റോഡ് -നാല് ലക്ഷം, തൊഴൂക്കര-തണ്ണീർക്കോട് റോഡ് -രണ്ട് ലക്ഷം, നാഗലശ്ശേരി പഞ്ചായത്തിലെ മൂളിപ്പറമ്പ്-അംഗൻവാടി റോഡ് -മൂന്ന് ലക്ഷം, കണ്ണത്തുപടി റോഡ് -മൂന്ന് ലക്ഷം, കപ്പൂർ പഞ്ചായത്തിലെ കുമരനെല്ലൂർ-കാഞ്ഞിരത്താണി റോഡ് -നാല് ലക്ഷം, ചാലിശ്ശേരി പഞ്ചായത്തിലെ ഫാം റോഡ് -നാല് ലക്ഷം എന്നിവക്കാണ് തുക അനുവദിച്ചത്. ജില്ല കലക്ടറിൽനിന്ന് നിർവഹണാനുമതി ലഭ്യമാക്കി പഞ്ചായത്തുകൾ വഴിയാണ് പദ്ധതികൾ നടപ്പാക്കുക. വെള്ളപ്പൊക്ക ദുരിതാശ്വാസ ഫണ്ടിൽനിന്ന് റോഡുകളുടെ അറ്റകുറ്റപ്പണിക്കായി തുക അനുവദിച്ചാലും പലപ്പോഴും സമയോചിതമായി ഉപയോഗപ്പെടുത്താൻ പഞ്ചായത്തുകൾക്ക് കഴിയാറില്ലെന്നും ഇത്തവണ ആ സാഹചര്യം ഒഴിവാക്കാനും മഴക്കുമുമ്പ് എത്രയും വേഗം പണികൾ പൂർത്തീകരിക്കാനും താൽപര്യം കാണിക്കണമെന്ന് എം.എൽ.എ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.