കരിമ്പKalladikode News

185 കർഷകർക്ക് തെങ്ങുകയറ്റ യന്ത്രം വിതരണം ചെയ്തു കല്ലടിേകാട്: തെങ്ങുകളുടെ ഉത്പാദനവും ഉത്പാദനക്ഷമതയും വര്‍ധിപ്പിക്കാന്‍ സർക്കാർ തുടങ്ങിയ കേരഗ്രാമം പദ്ധതി കരിമ്പ ഗ്രാമ പഞ്ചായത്തിൽ പുരോഗമിക്കുന്നതായും മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുമെന്നും കർഷകരുടെ ഏകോപിച്ചുള്ള പ്രവർത്തനമാണ് പദ്ധതിയെ പുരോഗതിയിലെത്തിച്ചതെന്നും കരിമ്പ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ജയശ്രീ ടീച്ചർ പറഞ്ഞു. കരിമ്പ ഗ്രാമപഞ്ചായത്ത് കൃഷിഭവൻ കേരഗ്രാമം പദ്ധതിയിൽ തെങ്ങുകയറ്റ യന്ത്രം വിതരണ ചടങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. യന്ത്രത്തിന്റെ വിതരണോദ്ഘാടന ചടങ്ങിൽ പി.ജി.വത്സൻ അധ്യക്ഷനായി. കൃഷി ഓഫിസര്‍ പി.സാജിദലി പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്തിലെ തെങ്ങു കര്‍ഷകര്‍ പരിശീലനത്തില്‍ പങ്കെടുത്തു. 185 കർഷകർക്ക് യന്ത്രം വിതരണം ചെയ്തു.സുകുമാരൻതെങ്ങുകയറ്റ 'പരിശീലനം നടത്തി. കൃഷി ഓഫീസർ പി.സാജിദലി,തങ്കച്ചൻ മാത്യൂസ്,ജിമ്മി മാത്യു,അബ്ദുള്ളകുട്ടി,ഗിരീഷ്‌കുമാർ,എം.ചന്ദ്രൻ,ജോണിക്കുട്ടി,രാജുകാടംപറമ്പിൽ എന്നിവർ സംസാരിച്ചു. പടം) കരിമ്പയിൽ തെങ്ങ് കയറ്റ യന്ത്ര വിതരണം പഞ്ചായത്ത് പ്രസിഡണ്ട് സി.കെ.ജയശ്രീ ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു/Pw | MG 2018 O326
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.