സ്ഥലം ഏറ്റെടുത്തു നൽകുകയാണെങ്കിൽ വ്യവസായ പാർക്ക് നിർമിക്കാൻ തയാർ -സിഡ്കോ ചെയർമാൻ

നിലമ്പൂർ: നഗരസഭ സ്ഥലം ഏറ്റെടുത്തു നൽകുകയാണെങ്കിൽ നൂറുകണക്കിന് തൊഴിലാളികൾക്കും അഭ്യസ്തവിദ്യരായ യുവാക്കൾക്കും തൊഴിൽ ലഭിക്കുന്ന രീതിയിൽ വ്യവസായ പാർക്ക് നിർമിക്കാൻ സിഡ്കോ തയാറാണെന്ന് ചെയർമാൻ നിയാസ് പുളിക്കലകത്ത് അറിയിച്ചു. വല്ലപ്പുഴ ഡിവിഷനിൽ സംഘടിപ്പിച്ച കുടുംബശ്രീ കുടുംബ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മയ്യന്താനി ഗ്രൗണ്ടിൽ സംഘടിപ്പിച്ച കുടുംബ സംഗമത്തിൽ നൂറുകണക്കിന് പേർ പങ്കെടുത്തു. നഗരസഭ കൗൺസിലർ പി.എം. ബഷീർ അധ‍്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ പി.വി. ഹംസ, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഗോപിനാഥ്, എൻ. വേലുകുട്ടി, എ.പി. അഹമ്മദ്, രജീന്ദ്രബാബു, കണ്ണാട്ടിൽ ബാപ്പു എന്നിവർ സംസാരിച്ചു. ചടങ്ങിൽ ലോക മലയാള സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട നിലമ്പൂർ ആയിശ, സി.ഡി.എസ് ചെയർപേഴ്സൻ ആമിന, എ.ഡി.എസ് ചെയർപേഴ്സൻ വി. ഷംസിയ, പഠന രംഗത്ത് മികവ് പുലർത്തിയ സൂസൻ എന്നിവരെ ആദരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.