സൗജന്യ വിദ്യാഭ്യാസ പദ്ധതിയുമായി ഗ്ലോബല്‍ നായര്‍ സേവ സമാജം

നിലമ്പൂര്‍: ഗ്ലോബല്‍ നായര്‍ സേവ സമാജത്തി‍​െൻറ ആഭിമുഖ്യത്തില്‍ എട്ടാം ക്ലാസ് മുതല്‍ പ്ലസ് ടു വരെയും ഡിഗ്രി, ടി.ടി.സി, ബി.എഡ്, എം.എഡ് എന്നീ കോഴ്‌സുകളിലും പഠിക്കാനാഗ്രഹിക്കുന്ന നായര്‍ സമുദായത്തിലെ നിര്‍ധന പെൺകുട്ടികള്‍ക്ക് സൗജന്യമായി വിദ്യാഭ്യാസ സൗകര്യമൊരുക്കുന്നു. ഭക്ഷണം, ഫീസ്, താമസം എന്നിവ പൂര്‍ണമായി സൗജന്യമായിരിക്കും. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പഠിക്കാന്‍ മിടുക്കരായ വിദ്യാര്‍ഥിനികള്‍ക്കാണ് അവസരം. എടക്കര പഞ്ചായത്തിലെ പാലേമാട് ശ്രീ വിവേകാനന്ദ വിദ്യാഭ്യാസ സമുച്ചയത്തിലാണ് പഠനസൗകര്യം ഒരുക്കുന്നത്. താൽപര്യമുള്ളവര്‍ ഏപ്രില്‍ 30ന് മുമ്പ് ആവശ്യമായ രേഖകള്‍ സഹിതം അപേക്ഷിക്കണം. വിവരങ്ങള്‍ക്ക് 'ഗ്ലോബല്‍ എന്‍.എസ്.എസ് എജുക്കേഷനല്‍ ട്രസ്റ്റ്, ശിവപ്രിയ പ്ലോട്ട്, 1721, സിക്‌സ്ത് അവന്യൂ, അണ്ണാനഗര്‍, ചെന്നൈ 600040'.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.