നിലമ്പൂർ: മഴക്കാലപൂർവ രോഗങ്ങളും മഴക്കാലജന്യരോഗങ്ങളും പടരുമ്പോൾ പ്രതിരോധിക്കേണ്ടത് ആരോഗ്യവകുപ്പാണെന്ന നിലപാട് മാറ്റി ത്രിതല പഞ്ചായത്തുകൾ ഇടപെടുന്ന സംവിധാനം ഉണ്ടാകണമെന്ന് കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നിലമ്പൂർ മേഖല സമ്മേളനം ആവശ്യപ്പെട്ടു. ഫണ്ട്, വാഹനം, മരുന്ന് വാങ്ങാനുള്ള നിയമതടസ്സങ്ങൾ മൂലം ആരോഗ്യ വകുപ്പ് പ്രയാസപ്പെടുന്ന അവസ്ഥ ഉണ്ടാകാറുണ്ട്. പുഴകളെ മാലിന്യമുക്തമാക്കാനും റീചാർജ് ചെയ്യാനുമായി പുഴകളുടെ ഇരുഭാഗത്തും ഗ്രീൻ ബെൽറ്റ് നട്ടുപിടിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ഡോ. രോഹിണി കുലുക്കല്ലൂർ ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് അഡ്വ. കെ.കെ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഡോ. അനൂപ്, ഡോ. ഷിനാസ് ബാബു, ഡോ. പ്രവീണ എന്നിവർ ക്ലാസെടുത്തു. ജില്ല സെക്രട്ടറി വി.ആർ. പ്രമോദ്, ജോ. സെക്രട്ടറി സി.എൻ. സുനിൽ, കെ. അരുൺകുമാർ, സജിൻ, കെ. രാജേന്ദ്രൻ, ലിനീഷ് എന്നിവർ സംസാരിച്ചു. കെ.സി. മുരളീധരൻ സ്റ്റീഫൻ ഹോകിങ്സ് അനുസ്മരണം നടത്തി. എസ്.ബി. ഷാജി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. എൻ. ഗോപാലകൃഷ്ണൻ മാസ്റ്റർ സ്വാഗതവും പി. കശ്യപ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അഡ്വ. കെ.കെ. രാധാകൃഷ്ണൻ (പ്രസി.), എസ്.ബി. ഷാജി, പി. ശ്രീകുമാർ (വൈസ് പ്രസി.), പി. ശ്രീജ (സെക്ര.), കെ. അബ്ദുറഹ്മാൻ, അരുൺ ഭാസ്കർ (ജോ. സെക്ര.).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.