ദേശീയ സരസ്​ മേള: സംഘാടകസമിതി ഓഫിസ്​ പ്രവർത്തനം തുടങ്ങി

പട്ടാമ്പി: മാർച്ച് 29 മുതൽ എപ്രിൽ എഴു വരെ നടക്കുന്ന ദേശീയ സരസ് മേളയുടെ സംഘാടക സമിതി ഓഫിസ് മുഹമ്മദ് മുഹസിൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, കെ.പി. അജയൻ, ഇ.പി. ശങ്കരൻ, കുടുംബശ്രീ ജില്ല മിഷൻ കോഒാഡിനേറ്റർ പി. സൈതലവി, ദിനേഷ്, ആരിഫ ബീഗം എന്നിവർ സന്നിഹിതരായിരുന്നു. സരസ് മേളയുടെ പ്രചാരണാർഥം ഡി.ഡി.യു.ജി.കെ.വൈ വിദ്യാർഥികളുടെ ഫ്‌ളാഷ് മോബ് പ്രചാരണമാരംഭിച്ചു. വരും ദിവസങ്ങളിൽ വിളംബര ജാഥ, ഘോഷയാത്ര എന്നിവയും സംഘടിപ്പിക്കും. ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള സംരംഭകർ മാർച്ച് 26 മുതൽ പട്ടാമ്പിയിലെത്തും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.