കാറ്റും മഴയും: എളമ്പുലശ്ശേരിയിൽ വൻ നാശം

ശ്രീകൃഷ്ണപുരം: കഴിഞ്ഞ രാത്രിയിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും എളമ്പുലാശ്ശേരിയിൽ വൻ നാശം. കാറ്റിൽ മരങ്ങൾ വീണ് ചുണ്ടെക്കാട് നാരായണൻ, രാമനുണ്ണി, കാഞ്ഞിരത്തിങ്കൽ ലീല എന്നിവരുടെ വീടുകൾ പൂർണമായും തകർന്നു. 28 വീടുകൾക്ക് കേടുപാട് സംഭവിച്ചു. തകർന്ന വീടുകൾ പി. ഉണ്ണി എം.എൽ.എ സന്ദർശിച്ചു. തെങ്ങ്, റബർ, വാഴ എന്നിവ കടപുഴകി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് പി. അരവിന്ദാക്ഷൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എം. നാരായണൻ, പഞ്ചായത്ത് അംഗം എ. സുന്ദരൻ, കെ. രാമകൃഷ്ണൻ മാസ്റ്റർ, മുഹമ്മദ് മുസ്തഫ, സുനിൽ, എൻ. അയ്യപ്പൻ കുട്ടി, വില്ലേജ് ഓഫിസർ എന്നിവർ സംഘത്തിലുണ്ടായിരുന്നു. ചിത്രവിവരണം: കനത്ത കാറ്റിൽ എളമ്പുലശ്ശേരിയിൽ തകർന്ന വീടുകൾ പി. ഉണ്ണി എം.എൽ.എ സന്ദർശിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.