ലൈബ്രറി ഡിജിറ്റലൈസേഷൻ ഉദ്ഘാടനം

ചെർപ്പുളശ്ശേരി: ജില്ല പഞ്ചായത്ത് രണ്ട് ലക്ഷം രൂപ ചെലവിൽ മാരായമംഗലം ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിക്കുന്ന ലൈബ്രറിയുടെ ഡിജിറ്റലൈസേഷൻ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണ ദാസ് നിർവഹിച്ചു. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ബിനു മോൾ അധ്യക്ഷത വഹിച്ചു. ഹരിശ്രീ ജില്ല കോഒാഡിനേറ്റർ എസ്.വി. രാമനുണ്ണി പദ്ധതി വിശദീകരിച്ചു. നെല്ലായ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. മുഹമ്മദ് ഷാഫി, പഞ്ചായത്ത് അംഗം ജ്യോതി, പി.ടി.എ പ്രസിഡൻറ് ഐ. ഷാജു, പി. ഉണ്ണികൃഷ്ണൻ, പ്രധാനാധ്യാപിക വി.എം. സുജാത, സ്റ്റാഫ് സെക്രട്ടറി ഇ. ശിവദാസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.