അലനല്ലൂർ: മദ്യനയത്തിനെതിരെ വെൽഫെയർ പാർട്ടി മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി അലനല്ലൂർ ടൗണിൽ പന്തംകൊളുത്തി പ്രതിഷേധ പ്രകടനം നടത്തി. മണ്ഡലം പ്രസിഡൻറ് അഹമ്മദ് സഈദ്, സെക്രട്ടറി മുജീബ് പാക്കത്ത്, ട്രഷറർ റഷീദ് മാസ്റ്റർ, തൈക്കോട്ടിൽ ഷുഹൈബ്, കൊങ്ങത്ത് നിയാസ്, ടി.കെ. മുഹമ്മദാലി, ഷബീർ, തബ്സിം, അഷറഫ് മാസ്റ്റർ എന്നിവർ നേതൃത്വം നൽകി. ജാഗ്രത പ്രവർത്തനത്തിന് തുടക്കം അലനല്ലൂർ: പ്രാഥമിക ആരോഗ്യ കേന്ദ്രത്തിെൻറ നേതൃത്വത്തിൽ കാര സബ് സെൻററിന് കീഴിൽ മഞ്ഞപ്പിത്ത പ്രതിരോധ ബോധവത്കരണവും കിണർ ക്ലോറിനേഷൻ പ്രവർത്തനമടക്കമുള്ള ജാഗ്രത പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ആരോഗ്യ-വിദ്യാഭ്യാസ ചെയർമാൻ എൻ. ഉമർ ഖത്താബ് ഉദ്ഘാടനം ചെയ്തു. ജെ.എച്ച്.ഐ വിനയകുമാർ, ആശ പ്രവർത്തകരായ വിജയകുമാരി, കമറുലൈല എന്നിവർ പ്രവർത്തനത്തിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.