ആദിവാസി ഫണ്ട്: ധവളപത്രം ഇറക്കണം ^കെ.പി. ശ്രീശൻ മാസ്​റ്റർ

ആദിവാസി ഫണ്ട്: ധവളപത്രം ഇറക്കണം -കെ.പി. ശ്രീശൻ മാസ്റ്റർ ചിറ്റൂർ: സംസ്ഥാനത്ത് ആദിവാസികൾക്കായി കേന്ദ്ര സർക്കാർ അനുവദിച്ച ഫണ്ട് വകയിരുത്തിയത് സംബന്ധിച്ച ധവളപത്രം ഇറക്കണമെന്ന് ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ കെ.പി. ശ്രീശൻ മാസ്റ്റർ ആവശ്യപ്പെട്ടു. ദേശീയ ജനാധിപത്യ സഖ്യം ചിറ്റൂർ മണ്ഡലം കമ്മിറ്റി ചിറ്റൂരിൽ നടത്തിയ രാപ്പകൽ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. അട്ടപ്പാടിയിലെ മധുവി‍​െൻറ കൊലപാതകത്തി‍​െൻറ ഉത്തരവാദിത്തം ഏറ്റെടുത്ത് വകുപ്പ് മന്ത്രി രാജിവെക്കണമെന്നും ദലിത് വിഭാഗത്തി‍​െൻറ ഈ ദുരവസ്ഥക്ക് കാരണം 60 വർഷം കേരളം ഭരിച്ച ഇടത്-വലത് സർക്കാറാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ചിറ്റൂരിലെ കർഷകർക്ക് അർഹതപ്പെട്ട വെള്ളം തമിഴ്നാട്ടിൽനിന്ന് നേടിയെടുക്കാൻ കഴിയാത്തതും സർക്കാറി‍​െൻറ പിടിപ്പുകേടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബി.ജെ.പി നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ല അധ്യക്ഷൻ അഡ്വ. ഇ. കൃഷ്ണദാസ്, എ.കെ. ഓമനക്കുട്ടൻ, എ.കെ. മോഹൻദാസ്, വി. രമേഷ്, എം. ബാലകൃഷ്ണൻ മാസ്റ്റർ, കെ.ആർ. ദാമോദരൻ, ടി.വി. ശിവകുമാർ, ആർ. ജഗദീഷ്, എ. പ്രേമ, ബാബു ഗോപാലപുരം, എസ്. ജ്ഞാനകുമാർ, എം. രാജേഷ് എന്നിവർ സംസാരിച്ചു. വർണാഭമായി കാർത്തിക തിരുനാൾ വേല വടക്കഞ്ചേരി: ഐതിഹ്യ പെരുമയിലും താളമേള-വർണ വൈവിധ്യങ്ങളാലും ഭക്തമനം കുളിർപ്പിച്ച് കാർത്തിക തിരുനാൾ വേല. കൊടിക്കാട്ടുകാവ് ക്ഷേത്രത്തിൽ വിശേഷാൽ പൂജകളോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് പഞ്ചാരിമേളത്തോടെ ആറാട്ടെഴുന്നള്ളത്ത്, കൊടിക്കൽപ്പറ, ധ്വജാരോഹണം, ഈടുവെടി, പ്രസാദ ഊട്ട് എന്നിവ ഉണ്ടായിരുന്നു. ഉച്ച കഴിഞ്ഞ് ക്ഷേത്രത്തിൽ കേളിക്ക് ശേഷം കാഴ്ചശീവേലി ആരംഭിച്ചു. മൂന്ന് ആനകളുടെയും പഞ്ചവാദ്യത്തി​െൻറയും അകമ്പടിയോടെ കാഴ്ചശീവേലി മന്ദ മൈതാനിയിലെ ബഹുനില പന്തലിൽ എത്തിയതോടെ മാണിക്കപ്പാടം, പള്ളിക്കാട് ദേശത്തി​െൻറ ആനകൾ കൂടി ചേർന്ന് അഞ്ച് ആനകളുടെ അകമ്പടിയോടുകൂടി ഭഗവതി ആലിലേക്ക് എഴുന്നള്ളത്ത് നടന്നു. വേല ആഘോഷങ്ങളുടെ ഭാഗമായി കുന്നേങ്കാട് കമ്മിറ്റിയുടെ തെയ്യവും കവറത്തറ യുവജന സംഘത്തി‍​െൻറ തെയ്യവും കമ്മാന്തറ കമ്മിറ്റിയുടെ കുതിര വരവും മാണിക്കപ്പാടം കമ്മിറ്റിയുടെ ശിങ്കാര കാവടിയും പള്ളിക്കാട് കമ്മിറ്റിയുടെ ദേവനൃത്തവും ടൗണിൽ സംഗമിച്ചതോടെ ഉത്സവച്ഛായ പകർന്നു. രാത്രി മന്ദത്ത് ഇറക്കി പൂജക്ക് ശേഷം താലപ്പൊലിയോടെ ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത് നടന്നു. ഇന്ന് പുലർച്ച കേളി, കാഴ്ചശീവേലി എന്നിവക്ക് ശേഷം പൊട്ടിവേല പുറപ്പെട്ടു. രാവിലെ ആറിന് ക്ഷേത്രത്തിലേക്ക് തിരിച്ചെഴുന്നള്ളത്ത്, അടിമ വെപ്പ്, തിരുതാലി, തിരുവാഭരണം, കുതിര തിരിച്ചെഴുന്നള്ളത്ത് എന്നിവയോടെ വേലയാഘോഷങ്ങൾക്ക് സമാപനമാകും. ക്ഷേത്രം തന്ത്രി തരണനെല്ലൂർ മനയ്ക്കൽ സതീശൻ നമ്പൂതിരിയുടെയും തിരുവറ താമരശ്ശേരി ഇല്ലത്ത് നാരായണൻ നമ്പൂതിരിപ്പാടി‍​െൻറയും നേതൃത്വത്തിലാണ് ചടങ്ങുകൾ നടന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.