ഇനി മണൽപരപ്പിൽ വിശ്രമിക്കാം ഒറ്റപ്പാലം: നിളയും തീരവും വൃത്തിയായി, ഇനി മണൽപരപ്പിൽ സ്വസ്ഥമായിരുന്ന് സായാഹ്നങ്ങളെ വരവേൽക്കാം. അഞ്ചുലക്ഷം രൂപ ചെലവിട്ടുള്ള ഒറ്റപ്പാലത്തെ നിള സംരക്ഷണ പ്രവൃത്തികളുടെ ഒന്നാംഘട്ടം പൂർത്തിയായി. ഭാഗികമായാണെങ്കിലും പുഴ വൃത്തിയായതോടെ വൈകുന്നേരങ്ങളിൽ മണൽപരപ്പിൽ സന്ദർശകർക്ക് വിശ്രമത്തിനും സൗകര്യമായി. ഒറ്റപ്പാലം നഗരസഭയുടെ നേതൃത്വത്തിലായിരുന്നു ശുചീകരണം. അഞ്ചുനാൾ നടന്ന ശുചീകരണത്തെ തുടർന്ന് നിർത്തിവെച്ച പ്രവൃത്തികൾ കഴിഞ്ഞ ദിവസമാണ് പുനരാരംഭിച്ചത്. മൂന്ന് മണ്ണുമാന്തി യന്ത്രങ്ങളും തൊഴിലുറപ്പ് തൊഴിലാളികൾക്ക് പുറമെ ഒറ്റപ്പാലത്തെ കോളജ്, സ്‌കൂൾ വിദ്യാർഥികളും തുടക്കനാളുകളിൽ അണിനിരന്നായിരുന്നു ശുചീകരണ പ്രവർത്തനങ്ങൾ. മായന്നൂർ പാലത്തിന് കിഴക്ക് ഭാഗത്തേക്ക് ഒരുകിലോമീറ്ററും പാലത്തിന് പടിഞ്ഞാറു ഭാഗത്തേക്ക് അരക്കിലോമീറ്ററും വരുന്ന പുഴയാണ് വൃത്തിയാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.