പാലക്കാട് വീണ്ടും ലഹരിമരുന്ന് വേട്ട; 10 കിലോ കഞ്ചാവ് പിടികൂടി

പാലക്കാട്: 50 ലക്ഷം രൂപ വിലവരുന്ന 10 കിലോ കഞ്ചാവ് പാലക്കാടുനിന്ന് പിടികൂടി. പാലക്കാട് എക്സൈസ് നാർക്കോട്ടിക് സ്‌ക്വാഡും ഐ.ബിയും സംയുക്തമായ നടത്തിയ തിരച്ചിലിലാണ് പാലക്കാട് ടൗണിൽനിന്ന് കഞ്ചാവ് പിടികൂടിയത്. എന്നാൽ, സംഭവത്തിൽ പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ല. എക്സൈസ് നീക്കം മണത്തറിഞ്ഞ കടത്തുകാർ കഞ്ചാവ് ഉപേക്ഷിച്ച് കടന്നുകളയുകയായിരുെന്നന്ന് സംശയമുണ്ട്. ഈ മാസം പാലക്കാട് സ്‌ക്വാഡ് മാത്രം 22 കിലോ കഞ്ചാവും 35 കിലോ ഹഷീഷ് ഓയിലും 51 ലഹരി ഗുളികകളും പിടികൂടിയിട്ടുണ്ട്. ഹഷീഷ് ഓയിൽ പിടിച്ചതിനെ തുടർന്ന് റെയ്ഡുകൾ ശക്തമാക്കിയിരുന്നു. ഹഷീഷ് ഓയിൽ കേസന്വേഷണം തമിഴ്നാട്ടിലേക്ക് വ്യാപിപ്പിച്ചതായി എക്സൈസ് അധികൃതർ അറിയിച്ചു. എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എം. രാകേഷ്, ഇൻസ്‌പെക്ടർമാരായ എം. സുരേഷ്, വി. രജനീഷ്, പ്രിവൻറീവ് ഓഫിസർമാരായ എം. യൂനസ്, കെ.എസ്. സജിത്ത്, വിപിൻ‌ദാസ്, സന്തോഷ്, സജീവ്, രാജേഷ് കുമാർ, ഷെരീഫ്, സിവിൽ ഓഫിസർമാരായ അജിത്, ജോൺസൻ, രാധാകൃഷ്ണൻ, വനിത ഓഫിസർ സ്മിത എന്നിവർ റെയ്ഡിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.