വ്യാപാര സ്ഥാപനങ്ങളിലെ മോഷണം: തമിഴ്നാട് സ്വദേശി അറസ്​റ്റിൽ

ആലത്തൂർ: എരിമയൂർ തോട്ടുപാലം, ഗാന്ധി ജങ്ഷൻ, എരിമയൂർ ടൗൺ എന്നിവിടങ്ങളിലെ വ്യാപാര സ്ഥാപനങ്ങളിലും എരിമയൂരിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ടിരുന്ന ബൈക്കും മോഷ്ടിച്ച സംഘത്തിലെ ഒരാൾ പൊലീസ് പിടിയിലായി. തമിഴ്നാട് കരൂർ കുഴിത്തല പുളിക്കത്തളി കടമ്പൂർ വീട്ടിൽ ജീവാനന്ദാണ് (29) പിടിയിലായത്. നാല് പേരുള്ള സംഘത്തിലെ മറ്റ് രണ്ടുപേർ തമിഴ്നാട്ടുകാരും ഒരാൾ വാളയാർ സ്വദേശിയുമാണ്. തൃശൂർ പുതുക്കാട് സ്റ്റേഷൻ പരിധിയിലെ വീട്ടിൽ മോഷണം നടത്തുന്നതിനിടെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചപ്പോഴാണ് മറ്റ് നിരവധി മോഷണ കേസുകൾക്ക് തുമ്പുണ്ടായത്. ജനുവരി 19നാണ് ആലത്തൂർ സ്റ്റേഷൻ പരിധിയിൽ മോഷണം നടന്നത്. എരിമയൂർ എസ്.ബി.ഐക്കുസമീപം ഷാജിത മൻസിലിൽ ഷാനവാസി‍​െൻറ പൾസർ ബൈക്കാണ് നഷ്ടപ്പെട്ടത്. എരിമയൂർ തോട്ടുപാലം ജയ‍​െൻറ മൊബൈൽ ഷോപ്, അബ്ദുൽ കരീമി‍​െൻറ ഫാൻസി ഷോപ്, ഉണ്ണികൃഷ്ണ‍​െൻറ ബേക്കറി, അബ്ദുൽ ബഷീറി‍​െൻറ പലചരക്ക് കട, ബാലകൃഷ്ണ‍​െൻറ സ്മാർട്ട് ഏജൻസീസ്, ഗാന്ധി ജങ്ഷനിലെ രഞ്ജിത്തി‍​െൻറ മെൻസ് വെയർ, അൻവർ സാദത്തി​െൻറ ബേക്കറി, സഹദേവ​െൻറ ടെയിലർ ഷോപ് എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. ചിതലി പള്ളിക്ക് സമീപെത്ത വീട്ടിലും മോഷണശ്രമം നടന്നിരുന്നു. ദേശീയപാതയോട് ചേർന്നുള്ള സ്ഥലങ്ങളിലാണ് സംഘം മോഷണം നടത്തിയിരുന്നത്. ബൈക്കിനുപുറമെ മൊബൈലുകൾ, ബോഡി സ്പ്രേകൾ, ഷർട്ടുകൾ, പണം എന്നിവയെല്ലാം നഷ്ടപ്പെട്ടിരുന്നു. ഇരിങ്ങാലക്കുട കോടതിയിൽനിന്ന് കസ്റ്റഡിയിൽ വാങ്ങിയ പ്രതിയെ ആലത്തൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് രേഖപ്പെടുത്തിയ ശേഷം ഇരിങ്ങാലക്കുട സബ് ജയിലിലേക്ക് തിരിച്ചുകൊണ്ടുപോയി. കുഴൽമന്ദം, പുതുക്കാട് സ്റ്റേഷനുകളിലും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.