കുന്തിപ്പുഴ സഫീർ വധം: ഒരാൾ കൂടി പിടിയിൽ

മണ്ണാർക്കാട്: കുന്തിപ്പുഴയിൽ യൂത്ത്ലീഗ് പ്രവർത്തകൻ സഫീറിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. കുന്തിപ്പുഴ പുത്തൻവീട്ടിൽ മുഹമ്മദ് ഹബീബ് എന്ന ഹബീബാണ് (20) പിടിയിലായത്. ഇതോടെ പിടിയിലായവരുടെ എണ്ണം പത്തായി. 12ാം പ്രതിയായ ഹബീബ് കൊലപാതകത്തിന് സഹായിയായി പ്രവർത്തിച്ചയാളാണെന്ന് പൊലീസ് പറഞ്ഞു. ഫെബ്രുവരി 25ന് രാത്രി ഒമ്പതോടെ കോടതിപ്പടിയിലെ സഫീറി​െൻറ ജ​െൻറ്സ് വെയർ കടയിലായിരുന്നു സംഭവം. നേരേത്ത അറസ്റ്റിലായ പ്രതികൾ റിമാൻഡിലാണ്. ഫോട്ടോ pkg24 habeeb മണ്ണാർക്കാട് കൊലപാതക കേസിലെ പ്രതി ഹബീബ് (20)
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.