യങ്​... സ്മാർട്ട്​...

മലപ്പുറത്തെ കുട്ടികൾ മുമ്പേ നടക്കാൻ പഠിച്ചുകൊണ്ടിരിക്കുന്നു. പഠിച്ചത് അവർ പ്രാവർത്തികമാക്കുന്നു. മരം നട്ടുപിടിപ്പിക്കാനും കുടിവെള്ളം കാക്കാനും കൃഷി ചെയ്യാനും അവർ നേരിട്ടിറങ്ങുന്നു. വൈദ്യുതി ഉപയോഗം കുറച്ചുകൊണ്ടുവരാനും ബദൽ ഉൗർജമാർഗം ആരായാനും ശ്രമിക്കുന്നു. വിവരസാേങ്കതിക വിദ്യയുടെ അനന്തതയിലേക്ക് കണ്ണയക്കുന്നു. ശാസ്ത്ര കണ്ടുപിടിത്തങ്ങളിലൂടെ അവർ വിസ്മയിപ്പിക്കുന്നു. വിവിധ മേഖലകളിലെ വിദ്യാലയ കൂട്ടായ്മകളാണ് വേറിട്ട പരീക്ഷണങ്ങൾക്ക് വിദ്യാർഥികൾക്ക് പ്രചോദനം. ജൈത്രയാത്രയിൽ അവർക്ക് വഴികാട്ടിയായ നാല് ക്ലബുകളെകുറിച്ചാണ് ഇത്തവണ മലപ്പുറം ലൈവിൽ. നമുക്ക് കുട്ടികളെ കണ്ടുപഠിക്കാം മിടുക്കരും മിടുക്കികളുമാണ് അവർ. സിലബസിലും ക്ലാസ്മുറിയിലും കുട്ടികൾ ഒതുങ്ങിനിൽക്കുന്നില്ല. വളരാനുള്ള സാധ്യതകളെല്ലാം അവർ പ്രയോജനപ്പെടുത്തുന്നു. പഠനത്തിൽ മുന്നേറികൊണ്ടിരിക്കുന്ന അവർ പാഠ്യേതര പ്രവർത്തനങ്ങളിലും മുന്നിലാണ്. പ്രോത്സാഹനവുമായി അധ്യാപകരും രക്ഷിതാക്കളുമുണ്ട്. വിദ്യാലയങ്ങളിലെ സ്മാർട്ട് എനർജി പ്രോഗ്രാം മലപ്പുറത്തെ കുട്ടികളുടെ അതിജീവനാനുഭവങ്ങളിൽ പുതിയതല്ല. 2014 മുതൽ സംസ്ഥാന ഊർജ വകുപ്പിന് കീഴിലെ എനർജി മാനേജ്മ​െൻറ് സ​െൻറർ (ഇ.എം.സി) നടത്തുന്ന സ്മാർട്ട് എനർജി പ്രോഗ്രാം (എസ്.ഇ.പി) വഴി കുട്ടികളിൽ ഉൗർജസംരക്ഷണ ബോധം വേരൂന്നികഴിഞ്ഞു. നാല് വിദ്യാഭ്യാസ ജില്ലകളിലായി 400ൽപരം സ്കൂളുകളാണ് പദ്ധതിയിൽ കണ്ണിചേർന്നത്. കുട്ടികൾക്ക് പ്രകൃതിസംരക്ഷണത്തി​െൻറ ആദ്യപാഠങ്ങൾ പകർന്നുനൽകുകയാണ് ഹരിതസേന. 377 വിദ്യാലയങ്ങളിൽ ഹരിതസേന യൂനിറ്റുകളുണ്ട്. കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം, ശാസ്ത്ര സേങ്കതിക പരിസ്ഥിതി വകുപ്പ് എന്നിവയുടെ സഹായത്തോടെയാണ് പ്രവർത്തനം. സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് വിദ്യാലയങ്ങളിൽ എൽ.പി മുതൽ ഹയർസെക്കൻഡറി വരെ ശാസ്ത്ര ക്ലബുകൾ സജീവം. സംസ്ഥാന ശാസ്ത്രമേളയിൽ മൂന്നാമതാണ് ജില്ല. ഇൻസ്പെയർ അവാർഡിന് സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത് ജില്ലയിലെ 16 വിദ്യാർഥികൾ. 'ഹായ് സ്കൂൾ കുട്ടിക്കൂട്ടം' പദ്ധതിയുടെ തുടർച്ചയെന്നോണം ജില്ലയിൽ 169 സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ലിറ്റിൽ കൈറ്റ്സ് ക്ലബുകൾക്ക് ഏപ്രിലിൽ തുടക്കമിടുകയാണ്. കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എജുക്കേഷനാണ് (കൈറ്റ്) സ്കൂൾതല െഎ.ടി പഠനത്തി​െൻറ നേതൃത്വം. കഴിഞ്ഞ ഒരു വർഷംകൊണ്ട് അനിമേഷനും സൈബർ സുരക്ഷയും പഠിച്ചുകഴിഞ്ഞ വിദ്യാർഥികൾ കൂടുതൽ വിശാലമായ മേഖലയിലേക്ക് ചുവടുവെക്കുകയാണ്. കാവലാളുകളായി ഇവർ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ, ടെക്നിക്കൽ തുടങ്ങി എല്ലാതരം വിദ്യാലയങ്ങളിലും എനർജി ക്ലബുണ്ട്. 50 കുട്ടികളെങ്കിലുമുള്ള ക്ലബ് സ്കൂൾ കോഓഡിനേറ്ററുടെ കീഴിൽ പ്രവർത്തിക്കുന്നു. ക്ലബി​െൻറ ചുമതല ജില്ലയിൽ ഒരു കോഓഡിനേറ്റർക്കും വിദ്യാഭ്യാസ ജില്ലതലത്തിൽ ജോയൻറ് കോഓഡിനേറ്റർക്കുമാണ്. ഊർജസംരക്ഷണ പ്രവർത്തനമാണ് പ്രധാന ചുമതല. ബോധവത്കരണ ക്ലാസുകളിലൂടെയാണ് പ്രവർത്തനം. വിദഗ്ധർ കുട്ടികൾക്ക് മാർഗനിർദേശം നൽകുന്നു. ലഘുലേഖ പ്രചാരണം, നോട്ടീസ് വിതരണം, പോസ്റ്റർ പ്രചാരണം എന്നിവയാണ് അടുത്ത പടി. പോസ്റ്ററുകളുടെയും ഊർജകാര്യശേഷി ഉപകരണങ്ങളുടെയും പ്രദർശനമാണ് അടുത്തത്. 400ൽപരം സ്കൂളുകളിലായി പ്രവർത്തിച്ചുവരുന്ന എനർജി ക്ലബുകളിൽ മൊത്തം അംഗങ്ങൾതന്നെ ഇരുപതിനായിരത്തിലധികം. ഒരു കുട്ടിക്ക് ഒരു യൂനിറ്റ് വൈദ്യുതി ലാഭിക്കാനായാൽ 20,000 യൂനിറ്റ് കുറക്കാൻ കഴിയുമെന്നുള്ള സാധാരണ കണക്ക് ഈ പദ്ധതിയുടെ വിജയത്തി​െൻറ നേർചിത്രമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.