പരപ്പനങ്ങാടി

ദയാവധത്തിന് അനുമതി :പുനർ പരിശോധിക്കണം-കെ.എൻ.എം. : ഗുരുതരമായ രോഗാവസ്ഥയിൽ ചികിൽസയിൽ കഴിയുന്നവരെ ഉപാധികളോടെ ദയാവധം നടത്താൻ അനുവദിക്കുന്ന നിയമ നിർമാണം മനുഷ്യത്വപരമായും സാമൂഹികവുമായി ഗുരുതരമായി ബാധിക്കുന്നതാണെന്ന് കെ.എൻ.എം. ജില്ലാ കൺവൻഷൻ അഭിപ്രായപ്പെട്ടു ആരുടെയും ജീവനെടുക്കാനുള്ള അവകാശമോ, അധികാര മോ മറ്റൊരാൾക്കില്ല.കുടുംബ ബന്ധങ്ങളെ കൂടുതൽ ദൃഡമാക്കുകയും, കിടപ്പു രോഗികൾക്ക് കൂടുതൽ പരിചരണം ലഭ്യമാക്കുകയുമാണ് ദയാവധത്തെ മറികടക്കാനുള്ള മനുഷ്യത്വപരമായ സമീപനങ്ങൾ .ഈ വിഷയത്തിന്റെ ഗൗരവം പരിഗണിച്ച് ദയാവധം അനുവദനീയമാക്കുന്ന നിയമത്തേയും അതിന്റെ സാധ്യതകളേയും പുനർ പരിശോധിക്കണമെന്ന് കൺവെൻഷൻ ആവശ്യപ്പെട്ടു. കൺവെൻഷൻ കെ.എൻ.എം.സംസ്ഥാന പ്രസിഡന്റ് ടി.പി.അബ്ദുല്ലക്കോയ മദനി ഉദ്ഘാടനം ചെയ്തു. മനുഷ്യർക്കിടയിലുള്ള ഊഷ്മള ബന്ധങ്ങൾ കൂടുതൽ ഊട്ടിയുറപ്പിക്കാൻ ശ്രമങ്ങൾ ഉണ്ടാവണമെന്ന് അദ്ദേഹം പറഞ്ഞു. മുജാഹിദ് സംഘടനകൾക്കിടയിലുണ്ടായ ഐക്യം മുഖവിലക്കെടുത്ത് മഹല്ലുകളിൽ ഇസ് ലാമിക പ്രബോധന പ്രവർത്തനങ്ങൾ ശക്തമാക്കണമെന്ന് ടി.പി.അബ്ദുല്ലക്കോയ മദനി പറഞ്ഞു.കെ.എൻ.എം.വെസ്റ്റ്‌ ജില്ലാ ചെയർമാൻ എൻ.കുഞ്ഞിപ്പ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കെ.ജെ.യു.സെക്രട്ടറി എം.മുഹമ്മദ് മദനി ,ഓർഗനൈസിംഗ് സെക്രട്ടറി എ.അസ്ക്കറലി, കെ.എൻ.എം.സംസ്ഥാന സെക്രട്ടറി ഡോ: എം.സുൽഫീക്കർ അലി, എ.അബ്ദുൽ ഹസീബ് മദനി, ഉബൈദുല്ല താനാളൂർ, ടി.അബ്ദുസ്സമദ് മാസ്റ്റർ, മുഹമ്മദുണ്ണി ഹാജി, കെ.ഹസ്സൻ മാസ്റ്റർ രണ്ടത്താണി, എൻ.വി.ഹാഷിം ഹാജി, എം.മുഹമ്മദ് കുട്ടി മുൻഷി, അഹമ്മദ് മാസ്റ്റർ മാറഞ്ചേരി, സി.പി.കുഞ്ഞി മുഹമ്മദ് മാസ്റ്റർ, ടി.ഇബ്റാഹീം അൻസാരി രണ്ടത്താണി, എൻ.കെ.സിദ്ദീഖ് അൻസാരി, സിറാജ് ചേലേമ്പ്ര ,മുഹമ്മദ് കുട്ടി മദനി ഇട്ടിലാക്കൽ,പി.കെ.നൗഫൽ അൻസാരി, നജീബ് പുത്തുർ പള്ളിക്കൽ, അബ്ദുസ്സലാം അൻസാരി താനാളൂർ എന്നിവർ സംസാരിച്ചു [സർ: കോട്ടക്കലിൽ നിന്ന് വാർത്ത വന്നിട്ടുണ്ടെങ്കിൽ ഇത് ഒഴിവാക്കാക്കുക. ]
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.