ദേശീയപാത: നഷ്​ടപരിഹാരം നൽകണം ^പി.ഡി.പി

ദേശീയപാത: നഷ്ടപരിഹാരം നൽകണം -പി.ഡി.പി മലപ്പുറം: ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് പരിസരവാസികളുടെ ആശങ്ക കേൾക്കണമെന്നും ഇരകൾക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്നും പി.ഡി.പി ജില്ല കൗൺസിൽ യോഗം ആവശ്യപ്പെട്ടു. സിൽവർ ജൂബിലിയുടെ ഭാഗമായി ഏപ്രിൽ രണ്ടിന് ജില്ലയിൽ പതാകദിനമായി ആചരിക്കാൻ യോഗം തീരുമാനിച്ചു. കൗൺസിൽ അംഗം എൻ.പി. അബൂബക്കർ ഹാജിയുടെ നിര്യാണത്തിൽ യോഗം അനുശോചിച്ചു. പ്രസിഡൻറ് സലാം മുന്നിയൂർ അധ്യക്ഷത വഹിച്ചു. സക്കീർ പരപ്പനങ്ങാടി യോഗം ഉദ്ഘാടനം ചെയ്തു. ഹുസൈൻ കാടാമ്പുഴ, അസീസ് വെളിയേങ്കാട്, അഷ്റഫ് പുൽപറ്റ, സലീം മേച്ചേരി, അബ്ദുൽ ബാരിർശാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.