ചിറ്റൂർ: ഭാര്യ നിവേദിതയെയും മകൾ ഉത്തര പ്രതീക്ഷയെയും മീനാക്ഷിപുരത്തെ ഭാര്യവീട്ടിലെത്തിച്ച് ക്ഷേത്ര സന്ദർശനത്തിനിറങ്ങുമ്പോൾ കുടുംബാംഗങ്ങളാരും പ്രതീക്ഷിച്ചിരുന്നില്ല തിരിച്ചുവരവില്ലാത്ത ഒരു ലോകത്തിലേക്കാണ് ദിലീപ് പോവുന്നതെന്ന്. ക്ഷേത്ര ദർശനം നടത്തണമെന്നുള്ള ജ്യോത്സ്യെൻറ ഉപദേശ പ്രകാരമാണ് ദിലീപും അച്ഛൻ ഭഗവതീശ്വരനും അമ്മ കൃഷ്ണവേണിയും ഭഗവതീശ്വരെൻറ സഹോദരപുത്രി ധരണിയും അയൽവാസിയായ ആറുച്ചാമിയുമൊത്ത് തമിഴ്നാട്ടിലെ വിവിധ ക്ഷേത്രങ്ങൾ സന്ദർശിക്കാനിറങ്ങിയത്. വെള്ളിയാഴ്ച രാവിലെ മൂന്ന് കിലോമീറ്റർ അകലെയുള്ള കൃഷിയിടത്തിൽ കൃഷി ചെയ്ത കപ്പ വിളവെടുക്കാൻ പണിക്കാരെ ഏർപ്പാടു ചെയ്ത് മീനാക്ഷിപുരത്തുള്ള ഭാര്യവീട്ടിൽ ഭാര്യയെയും കുഞ്ഞിനെയും എത്തിച്ച ശേഷം ഏഴരയോടെയാണ് ദിലീപും കുടുംബാംഗങ്ങളും ക്ഷേത്ര ദർശനത്തിനിറങ്ങിയത്. നീണ്ട യാത്ര രണ്ടുവയസ്സു മാത്രം പ്രായമുള്ള കുഞ്ഞിന് താങ്ങാനാവില്ലെന്നതു കൊണ്ടാണ് ഭാര്യയെയും കുഞ്ഞിനെയും ഒപ്പം കൂട്ടാതിരുന്നത്. രാവിലെ ഏഴുമുതൽ ഇടവേളകളില്ലാതെ യാത്ര ചെയ്ത് ക്ഷേത്ര ദർശനം നടത്തുകയായിരുന്നു. ശനിയാഴ്ച രാത്രി വേളാങ്കണ്ണിക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. മീൻ കയറ്റി വരുകയായിരുന്ന മിനിലോറിയുമായി കൂട്ടിയിടിച്ച കാർ പൂർണമായും തകർന്നു. പൊലീസും മറ്റു യാത്രക്കാരും ചേർന്നാണ് പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലെത്തിച്ചത്. പെരുമാട്ടി യൂത്ത് കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറൂകൂടിയായിരുന്നു ദിലീപ്. സഹകരണ സംഘങ്ങളുടെ നെല്ലുസംഭരണം: ഈ സീസൺ മുതൽ കുഴൽമന്ദം: ജില്ലയിലെ കർഷകരിൽനിന്ന് പ്രാഥമിക സംഘങ്ങൾ നെല്ല് സംഭരിക്കുന്നത് അടുത്ത ഒന്നാം വിള മുതൽ. ഈ പ്രാവശ്യം സപ്ലൈകോ തന്നെ സംഭരണം നടത്തും. ജില്ലയിലെ സപ്ലൈകോ മുഖേനയുള്ള നെല്ലുസംഭരണം തുടർച്ചയായി താളം തെറ്റിയതിനെ തുടർന്നാണ് സംഭരണം ജില്ലയിലെ പ്രാഥമിക സംഘങ്ങളെ ഏൽപ്പിക്കണമെന്ന കർഷകരുടെ ആവശ്യം സർക്കാർ അംഗീകരിച്ചതെങ്കിലും ഇത്തവണ സംഭരണത്തിന് സാധ്യതയില്ല. സംഭരണം അടുത്ത ഒന്നാം വിള മുതൽ ആരംഭിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. ജില്ലയിലെ നെല്ലുസംഭരണം ഏതാണ്ട് പൂർത്തിയായ സ്ഥിതിയിലാണ്. ഇനി ചിറ്റൂരിൽ മാത്രമാണ് സംഭരിക്കാനുള്ളത്. സംഘങ്ങൾ കർഷകർക്ക് നൽകുന്ന സംഭരണ തുകയിലെ സംസ്ഥാന വിഹിതവും അതിെൻറ പലിശയും സർക്കാർ വഹിക്കും. ഇതോടെ സപ്ലൈകോ നെല്ല് സംഭരിച്ച രസീത് കർഷകർ ബാങ്കുകളിൽ ഹാജരാക്കിയാൽ നെല്ല് വില കർഷകരുടെ അക്കൗണ്ടിൽ പി.ആർ.എസ് ലോൺ വഴി ലഭ്യമാക്കുന്നതിനായി സപ്ലൈകോയും ബാങ്കുകളും തമ്മിൽ കരാറിൽ ഏർപെടുന്നതിന് സപ്ലൈകോവിന് നിർദേശം നൽകി. ഇതുസംബന്ധിച്ച് മാർച്ച് 14ന് തിരുവനന്തപുരത്ത് ചേർന്ന ഭക്ഷ്യ, സഹകരണ, സപ്ലൈകോ ധനകാര്യസ്ഥാപനങ്ങളുടെ ഉയർന്ന ഉദ്യോഗസ്ഥരുടെ സംയുക്തയോഗത്തിൽ തീരുമാനമായി. സംഘങ്ങൾ ഈ സീസൺ മുതൽ സഭംരണം ആരംഭിക്കുന്നതിന് ശ്രമം നടത്തിെയങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ കുറവുകാരണം നീണ്ടുപോകുകയായിരുന്നു. കേന്ദ്ര ഭക്ഷ്യ പൊതുവിതരണ വകുപ്പിെൻറ വികേന്ദ്രീകൃത ധാന്യ സംഭരണ പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസിയാണ് സപ്ലൈകോ. ഇതുപ്രകാരം കേന്ദ്രത്തിെൻറ ഒന്നാം വിള നെല്ലു സംഭരണം ആരംഭിക്കുന്നത് ഒക്ടോബർ ഒന്നു മുതലാണ്. എന്നാൽ, ജില്ലയിൽ ഒന്നാം വിള കൊയ്ത്ത് ആഗസ്റ്റ് പകുതിയോടെ ആരംഭിക്കും. ഇതിനാൽ കൊയ്തടുത്ത നെല്ല് സപ്ലൈകോ സംഭരിക്കണമെങ്കിൽ മാസങ്ങൾ പിന്നിടണം. നെല്ല് വില ലഭിക്കുന്നതിന് നീണ്ട കാത്തിരുപ്പ് ഉണ്ടാക്കുന്നത് ഏറെ സാമ്പത്തിക പ്രയാസത്തിനും കാരണമാകും. ഇത് കണക്കിലെടുത്താണ് ജില്ലയിലെ സംഭരണം സംഘങ്ങളെ ഏൽപിക്കാൻ തീരുമാനമായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.