സെക്രട്ടറിയെ ഉപരോധിച്ച ഡി.വൈ.എഫ്.ഐ വികസനത്തിന് തുരങ്കം വെക്കുന്നു

ചെർപ്പുളശ്ശേരി: നഗരസഭ സെക്രട്ടറിയെ ഉപരോധിച്ച് ഡി.വൈ.എഫ്.ഐ വികസനത്തിനും പുരോഗതിക്കും തുരങ്കം വെക്കുകയാണെന്ന് യൂത്ത് ലീഗ്. മുനിസിപ്പാലിറ്റിയുടെ പദ്ധതി ആസൂത്രണം നടത്തേണ്ട ഏറ്റവും നിർണായകമായ മാർച്ച് മാസത്തിൽ ഒന്നിലധികം തവണകളായി പത്ത് മണിക്കൂറോളം സെക്രട്ടറിയെ ഉപരോധിച്ചത് ചെർപ്പുളശ്ശേരിയുടെ വികസനത്തിന് ഉപകരിക്കേണ്ട സമയമാണ് നഷ്ടമാക്കിയത്. ഭിന്നശേഷിക്കാർക്ക് നൽകുന്ന സ്കോളർഷിപ് വർധിപ്പിക്കണമെന്ന ആവശ്യമുന്നയിച്ചാണ് ഡി.വൈ.എഫ്.ഐ സമരം നടത്തിയതെന്നും സ്കോളർഷിപ്പിന് ആറ് ലക്ഷം രൂപ പദ്ധതിയിൽ നീക്കിവെച്ചിട്ടുണ്ടെന്നും യൂത്ത് ലീഗ് നേതാക്കളായ ഹക്കീം ചെർപ്പുളശ്ശേരി, സൽമാൻ കൂടമംഗലം എന്നിവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.