കീഴുപറമ്പിനെ മാലിന്യമുക്തമാക്കാൻ 'ഗ്രാമം പൂങ്കാവനം' പദ്ധതി

അരീക്കോട്: കീഴുപറമ്പ് ഗ്രാമപഞ്ചായത്തിലെ മാലിന്യ നിർമാർജനത്തിന് 'ഗ്രാമം പൂങ്കാവനം' പദ്ധതി നടപ്പിലാക്കുന്നു. ഇതിനായി 28 ഹരിത കർമസേന വിഭാഗത്തെ നിയോഗിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലായി ഓരോ വീട്ടിൽനിന്ന് പ്ലാസ്റ്റിക് മാലിന്യം ശേഖരിക്കാനാണ് പദ്ധതി. അയൽക്കൂട്ടങ്ങൾ മാലിന്യം ചാക്കിൽ കെട്ടി ഹരിത കർമസേനയെ ഏൽപ്പിക്കണം. ഓരോ വീട്ടുകാരും 20 രൂപ ചെലവിലേക്കായി നൽകി രശീതി കൈപറ്റണം. ഓരോ വീട്ടിലെയും സ്ഥിതി വിവരക്കണക്കുകൾ ആരോഗ്യ വകുപ്പ് തയാറാക്കും. പദ്ധതിയുടെ ആരംഭം എന്ന നിലക്ക് കുഞ്ഞാത്തുമ്മ ബി.എഡ് കോളജ് വിദ്യാർഥികൾ ചാലിയാർ തീരശുചീകരണവും തീരയാത്രയും സെമിനാറും നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി.കെ. കമ്മദ് കുട്ടി ഹാജി ഉദ്ഘാടനം ചെയ്തു. ജല ശാസ്ത്രജ്ഞൻ ഡോ. മാധവൻ കൊമ്മത്ത് ക്ലാസെടുത്തു. ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ കെ. അബൂബക്കർ, കെ. നജീബ്, എൻ.ടി. ഹാമിദലി, ഇ.പി. കൃഷ്ണൻ, കെ.ടി. ജമീല, കെ.വി. ഷഹർബാൻ, എം. ജസ്ന, സെക്രട്ടറി ജോയ് ജോൺ, എം. അബ്ദുറഹ്മാൻ, കെ.കെ. അജ്മൽ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.