പൂക്കോട്ടൂർ: ഗെയിൽ പൈപ്പ് ലൈൻ കടന്നുപോകുന്ന റൂട്ടിൽനിന്ന് പുല്ലാര മേൽമുറിയിലെ ജനവാസമേഖലയെ ഒഴിവാക്കണമെന്ന് സി.പി.ഐ വള്ളുവമ്പ്രം ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്യാസ് ലൈൻ കടന്നുപോകുന്ന മേൽമുറിയിലെ ജനവാസ മേഖല സി.പി.ഐ നേതാക്കൾ സന്ദർശിച്ചു. പൈപ്പ് ലൈൻ കടന്നുപോകുന്ന ഭാഗത്തുള്ളവർക്ക് നഷ്ടപരിഹാരം ഉടൻ നൽകണമെന്നും നഷ്ടപരിഹാരം സർക്കാറാണോ ഗെയിൽ അധികൃതരാണോ നൽകുകയെന്ന് വ്യകതമാക്കണമെന്നും യോഗം ആവശ്യെപ്പട്ടു. പ്രശ്നവുമായി ബന്ധപ്പട്ട് അടുത്തദിവസം ജില്ല കലക്ടർക്ക് പരാതി നൽകാനും തീരുമാനിച്ചു. സന്ദർശനത്തിന് ബ്രാഞ്ച് സെക്രട്ടറി അബ്്ദു റസാഖ്, എ.ഐ.വൈ.എഫ് യൂനിറ്റ് സെക്രട്ടറി രതീഷ് കക്കാട്ടിൽ, കബീർ മുച്ചിക്കൽ, അബൂബക്കർ, ഗിരിഷ്, രാമദാസൻ എന്നിവരും സി.പി.എം മുൻ ബ്രാഞ്ച് സെക്രട്ടറിമാരായ അബ്്ദു, ഉമ്മർ എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.