അലനല്ലൂർ: അപൂർവ രോഗത്തിന് അടിമപ്പെട്ട 27കാരൻ സുനിലിന് ഇനി ചികിത്സക്ക് കൈത്താങ്ങ് വേണം. കർക്കിടാംകുന്ന് പാലക്കടവിലെ ഏർക്കാട്ടിരി വീട്ടിൽ ചന്ദ്രൻ-ചന്ദ്രിക ദമ്പതികളുടെ മകൻ സുനിലാണ് അപൂർവ രോഗം ബാധിച്ചിരിക്കുന്നത്. ലോറി ൈഡ്രവറായിരുന്ന സുനിലിെൻറ വരുമാനത്തിലാണ് അച്ഛനും അമ്മയും ഭാര്യയും കുട്ടിയുമടങ്ങുന്ന കുടുംബം മുന്നോട്ട് പോയത്. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തോളമായി സുനിലിന് നാഡീകോശങ്ങളെ തളർത്തുന്ന മാരകമായ മോട്ടോർ ന്യൂറോൺ ഡിസീസ് (എം.എൻ.ഡി) എന്ന രോഗം ബാധിച്ചിരിക്കുകയാണ്. ചികിത്സക്ക് കുടുംബവും സുഹൃത്തുക്കളും നാട്ടുകാരും കഴിയുന്നതെല്ലാം ചെയ്യുന്നുണ്ട്. ചികിത്സക്ക് വായ്പ എടുത്തതിനാൽ താമസിക്കുന്ന വീട് അടക്കം ഇപ്പോൾ ബാങ്കിൽ പണയത്തിലാണ്. അഞ്ച്് ലക്ഷത്തോളം കടബാധ്യത നിലവിലുണ്ട്. കൂടാതെ തുടർ ചികിത്സക്കും മറ്റുമായി വൻതുക ആവശ്യമാണ്. നിർധന കുടുംബാംഗമായ സുനിലിനെ സഹായിക്കാൻ പ്രദേശവാസികൾ ഏർക്കാട്ടിരി സുനിൽ ചികിത്സ ധനസമാഹരണ കമ്മിറ്റിക്ക് രൂപം നൽകിയിട്ടുണ്ട്. അഡ്വ. എൻ. ഷംസുദ്ദീൻ എം.എൽ.എ, മണ്ണാർക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് യൂസുഫ് പാലക്കൽ, അലനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് വി. ഗിരിജ, ജില്ല പഞ്ചായത്ത് അംഗം എം. ജിനേഷ് എന്നിവർ മുഖ്യരക്ഷാധികാരികളായും ടി.പി. സഷീർ (ചെയർ.), ബഷീർ ഏറാടൻ (കൺ.), കെ.സി. നജ്മുദ്ദീൻ (ട്രഷ.) കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്ക് അലനല്ലൂർ ബ്രാഞ്ചിൽ കമ്മിറ്റിയുടെ പേരിൽ അക്കൗണ്ട് നമ്പർ: 11470100376724 (ഐ.എഫ്.എസ്.സി കോഡ്: എഫ്.ഡി.ആർ.എൽ 0001147) തുടങ്ങിയിട്ടുണ്ട്. ഫോൺ: 9447622531, 8547560279, 9745377231.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.