ശാസ്ത്രസാഹിത്യ പരിഷത്ത് യൂനിറ്റ് വാർഷികം

വടക്കഞ്ചേരി: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മഞ്ഞപ്ര യൂനിറ്റ് വാർഷികം ജില്ല കമ്മിറ്റി അംഗം പ്രദോഷ് ഉദ്ഘാടനം ചെയ്തു. എം.സി. പോൾ അധ്യക്ഷത വഹിച്ചു. പി.വി. ശ്രീനിവാസൻ, എ.ആർ. അയ്യപ്പൻ, കെ. അനൂപ്, മഞ്ജു എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എം.സി. പോൾ (പ്രസി.), പി. ഹരിദാസ് (സെക്ര.). മരങ്ങൾ വൈദ്യുതി ലൈനിന് ഭീഷണിയാവുന്നു കൊല്ലങ്കോട്: റോഡരികിലെ മരങ്ങൾ വൈദ്യുതി ലൈനുകൾക്ക് ഭീഷണിയാകുന്നു. മംഗലം-ഗോവിന്ദാപുരം, കൊല്ലങ്കോട്-പാലക്കാട് എന്നീ പ്രധാന റോഡുകളിലാണ് വൈദ്യുതി ലൈനുകൾക്ക് അപകടകരമായ രീതിയിൽ വൃക്ഷങ്ങൾ നിൽക്കുന്നത്. യഥാസമയത്ത് ചില്ലകൾ വെട്ടി മാറ്റാത്തതിനാൽ അപകടങ്ങൾ വർധിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു. മംഗലം-ഗോവിന്ദാപുരം റോഡിൽ മാഞ്ചിറക്കടുത്ത് വൈദ്യുതി ലൈനിൽ മുട്ടിനിൽക്കുന്ന മാവ് മുറിക്കാത്തത് അപകടങ്ങൾക്ക് വഴിവെക്കുമെന്ന് നാട്ടുകാർ പറഞ്ഞു. കെ.എസ്.ഇ.ബിയിൽ വിവരം അറിയിച്ചിട്ടും നടപടി ഉണ്ടായിട്ടില്ലെന്ന് പരിസരവാസികൾ പറയുന്നു. കെ.ജി. വാസുദേവൻ നായരുടെ കലാ ജീവിതത്തിന് അംഗീകാരമായി കഥകളി പുരസ്‌കാരം മുണ്ടൂർ: കഥകളി ആചാര്യൻ കലാമണ്ഡലം കെ.ജി. വാസുദേവൻ നായരുടെ കലാജീവിതത്തിന് അംഗീകാരമായി സംസ്ഥാന സർക്കാറി‍​െൻറ കഥകളി പുരസ്‌കാരം. ആറ് പതിറ്റാണ്ട് കാലത്തെ കലാവൈഭവത്തിനിടയിൽ രണ്ടാം തവണയാണ് ഇദ്ദേഹത്തെ തേടി ബഹുമതിയെത്തുന്നത്. 2010ൽ കേന്ദ്ര സംഗീത നാടക അക്കാദമിയുടെ കഥകളിക്കുള്ള പുരസ്‌കാരവും ഇദ്ദേഹത്തിനായിരുന്നു. നന്മയുടെ പക്ഷത്തുനിന്ന് ആസ്വാദകർക്ക് ഒരുപാട് കലാവിരുന്നൊരുക്കിയ അപൂർവ പ്രതിഭ 1937ൽ ആലപ്പുഴ കീരിക്കാട് ഗ്രാമത്തിലാണ് ജനിച്ചത്. 11ാം വയസ്സിൽ അയൽവാസിയായ ഏവൂർ രാഘവൻ പിള്ളയിൽ നിന്നാണ് ആദ്യമായി കഥകളിയുടെ ബാലപാഠങ്ങൾ അഭ്യസിക്കുന്നത്. 14ാം വയസ്സിൽ കലാമണ്ഡലത്തിൽ ചേർന്നു. ഉത്തരദക്ഷിണ കേരളത്തിൽനിന്ന് വ്യത്യസ്തമായ കല്ലുവഴി ചിട്ട രൂപപ്പെടുത്തി. 1972ൽ വെള്ളിനഴി ഗവ. ഹൈസ്കൂളിൽ കഥകളി അധ്യാപകനായി. കഥകളിയിൽ പച്ച, കത്തിവേഷങ്ങളിൽ അഗ്രഗണ്യനായി. രാജ്യത്തിനകത്തും പുറത്തും നിരവധി വേദികളിൽ അദ്ദേഹം കഥകളി അവതരിപ്പിച്ചിട്ടുണ്ട്. കലാരംഗത്ത്‌ പ്രോത്സാഹനമില്ലാതെ ആരും അവഗണിക്കപ്പെടരുതെന്ന പക്ഷക്കാരനാണ് ഈ കഥകളി ആചാര്യൻ. കപ്ലി പാറയിലെ പവിത്രത്തിലാണ് താമസം. പ്രേമകുമാരിയാണ് ഭാര്യ. ലത, ലതീഷ് എന്നിവർ മക്കളാണ്. സുരേഷ്, രക്ഷിത എന്നിവർ മരുമക്കളാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.