പൊലീസ് മാധ്യമങ്ങളിൽനിന്ന് അകന്നുപോവേണ്ടവരല്ല ^സെബാസ്​റ്റ്യൻ പോൾ

പൊലീസ് മാധ്യമങ്ങളിൽനിന്ന് അകന്നുപോവേണ്ടവരല്ല -സെബാസ്റ്റ്യൻ പോൾ പാലക്കാട്: പൊലീസ് മാധ്യമങ്ങളിൽനിന്ന് അകന്നുപോവേണ്ടവരല്ല, മറിച്ച് പരസ്പരം കൈകോർത്ത് പ്രവർത്തിക്കേണ്ടവരാണെന്ന് മുൻ എം.പിയും മാധ്യമപ്രവർത്തകനുമായ ഡോ. സെബാസ്റ്റ്യൻ പോൾ. പൊലീസ് തങ്ങളുടെ ചുമതല നിർവഹിക്കുമ്പോൾതന്നെ പൊതുസമൂഹത്തി‍​െൻറ അവകാശങ്ങൾ സംരക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു. കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ (കെ.പി.ഒ.എ) ജില്ല സമ്മേളനത്തോടനുബന്ധിച്ചുള്ള സെമിനാർ 'മാധ്യമങ്ങളും പൊലീസും' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യമുള്ളിടത്ത് മാത്രമാണ് മാധ്യമങ്ങൾക്ക് പൊലീസിനെ വിമർശിക്കാൻ സാധിക്കുന്നത്. മാധ്യമങ്ങൾ വിമർശിക്കുമ്പോൾ അവരോട് അമർഷം തോന്നേണ്ട ആവശ്യമില്ലെന്നും മുൻ ഡി.ജി.പി ജേക്കബ് പുന്നൂസ് പറഞ്ഞു. ഇത് പൗരാവകാശത്തി‍​െൻറ ആഘോഷമാണ്. പൊലീസ് ഇല്ലെങ്കിൽ ജനാധിപത്യമില്ലെന്ന് മാധ്യമങ്ങളും മനസ്സിലാക്കണമെന്ന് അദ്ദേഹം പറഞ്ഞു. വിഷയാവതരണവും മുഖ്യപ്രഭാഷണവും നടത്തി സംസാരിക്കുകയായിരുന്നു ജേക്കബ് പുന്നൂസ്. കെ.പി.ഒ.എ ജില്ല പ്രസിഡൻറ് എം. നൂർ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ജില്ല പൊലീസ് മേധാവി പ്രതീഷ്കുമാർ, പ്രസ് ക്ലബ് വൈസ് പ്രസിഡൻറ് പ്രസാദ് ഉടുമ്പിശ്ശേരി, കെ.എൽ. രാധാകൃഷ്ണൻ, ജി.ഡി. വിജയകുമാർ, കെ.ആർ. ചന്ദ്രൻ, കെ.ടി. രാമദാസ്, ആർ. മനോജ് കുമാർ, ബിനോയ് രാജൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.