മലയാളം മിഷൻ പ്രവർത്തനങ്ങൾ കോയമ്പത്തൂരിലേക്കും

ചെന്നൈ: കേരള സർക്കാറി​െൻറ വ്യാപിപ്പിക്കുന്നു. മലയാളി ഉള്ളിടത്തെല്ലാം മലയാളം പഠിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഷ​െൻറ പ്രവർത്തനങ്ങൾ. ഗാന്ധിപുരം ഒമ്പതാം സ്ട്രീറ്റ് എക്സ്റ്റൻഷനിലുള്ള കോയമ്പത്തൂർ മലയാളി സമാജം ഹാളിൽ മാർച്ച് 24, 25 തീയതികളിൽ രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയായിരിക്കും പരിശീലനം. കോയമ്പത്തൂർ, പൊള്ളാച്ചി, പോത്തന്നൂർ, സിങ്കാനല്ലൂർ, മേട്ടുപ്പാളയം, സൂലൂർ എന്നിവിടങ്ങളിൽനിന്ന് 60 പേരാണ് പരിശീലനത്തിന് പേര് നൽകിയിട്ടുള്ളത്. പി.ആർ. സ്മിത, കെ.ഡി. സന്തോഷ് കുമാർ, ജി. സജികുമാർ, എ. ജയരാജ്, തിരുവനന്തപുരത്തുനിന്ന് വരുന്ന മലയാളം മിഷൻ അധികാരി എന്നിവർ പരിശീലനത്തിന് നേതൃത്വം നൽകും. കോയമ്പത്തൂർ മേഖല പ്രവർത്തനത്തിന് രൂപവത്കരിച്ച അഡ്ഹോക്ക് കമ്മിറ്റി പ്രസിഡൻറ് കെ. രാജഗോപാൽ, വിജയകുമാർ, പ്രഭാത്, സാബു, സുജാത രാധാകൃഷ്ണൻ, സി.കെ. ഗോപാലകൃഷ്ണൻ, സി. പ്രഭാകരൻ, ടി.സി.പി. നമ്പ്യാർ, പ്രഫ. ശാന്താ മേനോൻ, ഋതുപർണൻ, ലളിത ജയപ്രകാശ്, മനോജ് മേനോൻ എന്നിവരും സഹോദര സംഘടനകളും പരിശീലന ക്യാമ്പി​െൻറ ചുമതലകൾ വഹിക്കും. മധുര, തിരുച്ചി, തിരുനെൽവേലി, സേലം, ഡിണ്ടിഗൽ എന്നിവിടങ്ങളിലേക്കും മലയാളം മിഷൻ പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചതായി പ്രസിഡൻറ് എം. നന്ദഗോവിന്ദും കോഒാഡിനേറ്റർ കുമ്പളങ്ങാട് ഉണ്ണികൃഷ്ണനും അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.